രണ്ടു സുന്ദരികള്‍ നഗ്നരായി തെരുവിലൂടെ നടന്നിട്ടും ഒരു കുഞ്ഞുപോലും തിരിഞ്ഞുനോക്കിയില്ല !

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ തെരുവിലൂടെ രണ്ട് സുന്ദരികള്‍ പൂര്‍ണനഗ്നരായി നടന്നത് വന്‍വാര്‍ത്തയാകുന്നു.തെരുവിലൂടെ കൈയും വീശി നൂല്‍ബന്ധമില്ലാതെയായിരുന്നു അവരുടെ നടപ്പ്. എന്നിട്ടും സെല്‍ഫിയെടുക്കാനും പിന്നാടെ കൂടാനും ആരും ഉണ്ടായില്ല. മിക്കവരും ഇവരുടെ നടത്തം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഇവര്‍ തങ്ങളുടെ ഡേ ട്രിപ്പ് മുഴുവന്‍ പിറന്ന പടി തെരുവിലൂടെ സഞ്ചരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. നഗ്നരായി ഇവര്‍ നടന്ന് നീങ്ങുന്നത് കണ്ട് ചിലര്‍ ഒന്ന് നോക്കിയെങ്കിലും ഭൂരിഭാഗം പേരും ഇതത്ര കാര്യമായെടുത്തിട്ടില്ലെന്നതായിരുന്നു വാസ്തവം.
ഇതാദ്യമായിട്ടല്ല ഇത്തരം നഗ്ന നടത്തങ്ങള്‍ അരങ്ങേറുന്നത്. ഇതിന് മുമ്പ് ഒരു സുന്ദരി നഗ്നയായി തെരുവിലൂടെ നടക്കുന്നത് കണ്ട് ന്യൂയോര്‍ക്ക് സിറ്റിയിലുള്ളവര്‍ ഞെട്ടിത്തരിച്ച് നിന്നിരുന്നു. അന്ന് ഫ്രീ ദി നിപ്പിള്‍ കാംപയിന്റെ ഭാഗമായിട്ടായിരുന്നു ആ നടത്തം. ഫോട്ടോഗ്രാഫറായ പീറ്റര്‍ ഹെഗ്രെയായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ അന്ന് പകര്‍ത്തിയിരുന്നത്. ന്യൂയോര്‍ക്കിലെ പ്രധാനപ്പെട്ട ഇടങ്ങളിലൂടെയായിരുന്നു ഈ നടത്തം അന്ന് നടന്നിരുന്നത്.

യുകെയിലെ ഒരു സൈക്കോളജിസ്റ്റ് ഒരു ബോസിനെയും തൊഴിലാളികളെയും പരീക്ഷിക്കാനായും നഗ്നരായി ജോലിക്കെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ആ ദിവസം ഭൂരിഭാഗം തൊഴിലാളികളും നഗ്നാരായി ജോലിക്കെത്തിയിരുന്നു. രണ്ട് പേര്‍ മാത്രമായിരുന്നു അണ്ടര്‍വെയര്‍ ധരിച്ചെത്തിയിരുന്നത്.

Latest
Widgets Magazine