ദമ്മാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂളിലെ ഫീസ് ഏകീകരണം പിവലിക്കുക : ദമ്മാം നവോദയ

സ്വന്തം ലേഖകൻ
ദമ്മാം: ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പ്രതിമാസ ട്യൂഷൻ ഫീസ് ഏകീകരിച്ച  സ്‌കൂൾ അധികൃതരുടെ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് നവോദയ  സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ  പുതുതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന  നിയമ പരിഷ്‌ക്കാരങ്ങളിലൂടെ  പ്രവാസികൾക്ക് കുടുംബവുമൊത്ത് സൗദിയിൽ കഴിയുകയെന്നത് വലിയൊരു വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ ഇന്ത്യൻ സ്‌കൂൾ അധികൃതർ ഫീസ് വർദ്ദനവ് അടിയതിരമായി നിർത്തിവെക്കണമെന്ന് നവോദയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികൾക്ക് നൽകിയിരുന്ന ഫീസിളവ് സാധാരണക്കാരായ കുടുംബങ്ങൾക്ക് ആശ്വാസകരമായിരുന്നു. തിരിച്ചുപോക്കിൻറെ വക്കിലെത്തി നിൽക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് സ്‌കൂൾ അധികൃതരുടെ തീരുമാനം ഇരുട്ടടിയാണെന്നും, ഇതിനെതിരെ ഇന്ത്യൻ സ്‌കൂൾ അധികൃതരെ സമീപിക്കുമെന്നും, ഫീസ് വര്ദ്ദനവുമായി മുന്നോട്ട് പോകുന്ന പക്ഷം പ്രവാസി സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും പിന്തുണയോടെ  ഇന്നത അധികാരികളെ സമീപിക്കുമെന്നും നവോദയ വ്യക്തമാക്കി. എംബസിയും ഹയർബോർഡും ഫീസ് ഏകീകരണത്തിന് ആവശ്യപ്പെട്ടപ്പോൾ  നിലവിലുള്ള  സൗദിയിലെ സാഹചര്യങ്ങൾ ഫീസ് ഏകീകരണത്തിന് പ്രായോഗികമല്ലെന്ന്  ബന്ധപ്പെട്ടവർ ബോധ്യപ്പെടുത്തണമായിരുന്നു. അക്കാര്യത്തിൽ ജുബൈൽ സ്‌കൂൾ  മാനേജ്‌മെൻറ് കമ്മിറ്റിയുടെ തീരുമാനം അഭിനന്ദനാർഹമാണ്. ആയതിനാൽ ദമ്മാം ഇന്റർ നാഷണൽ  ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ തീരുമാനം പിൻവലിച്ച് നിലവിലെ ഫീസ് ഘടന തുടണമെന്നും സ്‌കൂളിനു വരുന്ന അധിക ചിലവുകൾ കണ്ടെത്താൻ ഫീസ് ഇതര മാർഗ്ഗങ്ങൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും നവോദയ ആവശ്യപ്പെട്ടു.
Latest
Widgets Magazine