രാജ്യത്ത് സ്വവർഗാനുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്; നിയമവിധേയമായ സ്വവർഗ വിവാഹം വർധിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: അയർലണ്ടിൽ സ്വവർഗാനുരാഗികളുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകൾ.സ്വവർഗവിവാഹങ്ങൾക്ക് അഭിപ്രായവോട്ടെടുപ്പിൽ അനുകൂല നിലപാട് ലഭിച്ച് ഒരുവർഷം തികയുന്നത് പ്രമാണിച്ച് ഇന്നലെ വിവിധ ഏജൻസികൾ പുറത്തു വിട്ട പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വവർഗ വിവാഹത്തിന് നിയമസാധുത ലഭിച്ചത് കൂടുതൽ ആളുകളെ സ്വവർഗവിവാഹത്തിനും സെക്ഷ്യാലിറ്റി വെളിപ്പെടുത്തുന്നതിനും ഇടയാക്കി.. യുവാക്കളാണ് ഗേ ആകാൻ മുമ്പോട്ട് വരുന്നതിൽ കൂടുതൽ. എൽ.ജി.ബി.ടി. യൂത്ത് ഓർഗനൈസേഷൻ നടത്തിയ സർവ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വവർഗവിവാഹങ്ങളുമായി ബന്ധപ്പെട്ടുള്ള ചരിത്രപാധാന്യമുള്ള അഭിപ്രായവോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലത്തേക്ക് ഒരു വർഷം തികയുമ്പോൾ ഗേ ആയകുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ബിലോങ് എന്ന ഓർഗനൈസേഷൻ 14 നും 23നും ഇടയിൽ പ്രായമുള്ള 1300 ഓളം പേരിലാണ് സർവ്വേ നടത്തിയിരുന്നത്. നിയമസാധുത ലഭിച്ചതോടെ തങ്ങളുടെ സെക്ഷ്യാലിറ്റിയെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ആത്മവിശ്വാസമുണ്ടായി എന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നത്.
പാട്ണർമാരായി ഒന്നിച്ചു താമസിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചു.മുമ്പ് റൂം മേറ്റ് എന്ന രീതിയിൽ ഒന്നിച്ചു താമസിച്ചിരുന്ന പലരും പുതിയ ആനുകൂല്യങ്ങൾ കിട്ടാനായുള്ള അവസരമായും സ്വവർഗ വിവാഹത്തെയും പാട്ണർഷിപ്പിനെയും കരുതുന്നുണ്ടെന്നും പഠനത്തിൽ തെളിയുന്നു.
അഭിപ്രായ വോട്ടെടുപ്പ് നടന്ന് ഒരു വർഷം ആയ ഇന്നലെ ഡബ്ലിനിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. അഭിപ്രായവോട്ടെടുപ്പ് അനുകൂലമായതോട ലഭിച്ചതോടെ 412 സ്വവർഗവിവാഹങ്ങളാണ് കഴിഞ്ഞ വർഷത്തിനുള്ളിൽ ഡബ്ലിനിൽ മാത്രം നടത്തപ്പെട്ടത്.
അയർലണ്ടിലുള്ള എൽ.ജി.ബി.ടി. കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിയ പഠനത്തിൽ ഇവർക്ക് സാമൂഹികമായും സാംസ്‌കാരികവുമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top