ലോകത്തെ ഉദാരമനസ്‌കരില്‍ അയര്‍ലന്‍ഡുകാരും

ഡബ്ലിന്‍: ലോകത്തെ ഉദാരമനസ്‌കരായ പത്തുരാജ്യങ്ങളില്‍ അയര്‍ലന്‍ഡും. ആദ്യ പത്തില്‍ ഇടംപിടിച്ച അയര്‍ലന്‍ഡ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൂന്നാമതാണ്. ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ ഉദാമനസ്‌കരായ ആളുകളുള്ള രാജ്യങ്ങളെ കണ്ടെത്തിയിരിക്കുന്നത്. സന്നദ്ധസേവനങ്ങള്‍ക്കായി പണം നല്‍കുന്ന ആളുകളുടെ കണക്കെടുത്താണ് പഠനം നടത്തിയത്. മ്യാന്‍മാര്‍(ബര്‍മ്മ) ആണ് ഏറ്റവും ഉദാരമനസ്‌കര്‍ ജീവിക്കുന്ന രാജ്യം. യുഎസ് രണ്ടാം സ്ഥാനത്തും ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്.

145 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ അയര്‍ലന്‍ഡ് ഒമ്പതാം സ്ഥാനത്തെത്തി. യൂറോപ്പിലെ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് അയര്‍ലന്‍ഡിനുള്ളത്. ഐറിഷുകാരില്‍ 10 ല്‍ ഏഴുപേരും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കുന്നവരാണെന്നും അഞ്ചില്‍ മൂന്നുപേരും കഴിഞ്ഞമാസം അപരിചതരാവരെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങിയവരാണെന്നും പഠനം വ്യക്തമാക്കുന്നു. ആദ്യ 10 സ്ഥാനങ്ങളിലെത്തിയ രാജ്യങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top