തട്ടിക്കൊണ്ടു പോകൽ, പീഡനം: വ്യാജ കഥകൾ മെനഞ്ഞ യുവതി അറസ്റ്റിൽ

പി.പി ചെറിയാൻ
ടെകസ്സ്(ഡെന്നിസൺ): കറുത്ത വർഗക്കാരായ മൂന്നു യുവാക്കൾ തട്ടിക്കൊണ്ടു പോയി പീഠിപ്പിച്ചു എന്ന വ്യാജകഥ മെനഞ്ഞുപൊലീസിനെയും സമൂഹത്തെയും വഞ്ചിച്ച ബ്രിയാന ഹാർമൺ എന്ന പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. മാർച്ച് 22 നാണ് പൊലീസ് വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്.
ഡാള്ളസിൽ നിന്നും 70 മൈൽ ദൂരം സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമായ ഡെന്നിസണ്ണിലാണ് സംഭവം നടന്നതെന്നു യുവതി നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ, പൊലീസിനു കഥ അവിശ്വസനീയമായി തോന്നി. പീഡിപ്പിച്ച യുവാക്കളെ പറ്റിയുള്ള യാതൊരു വിവരവും യുവതി നൽകായിരുന്നതും കൂടുതൽ സംശയം ജനിപ്പിച്ചു. തുടർന്നു നടന്ന വിശദമായ അന്വേണത്തിനും ചോദ്യം ചെയ്യലിനും ശേഷമാണ് യുവതി സത്യം തുറന്നു പറഞ്ഞത്.
ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ സംഭവത്തിൽ നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും ശക്തമായി പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്ത യുവതിയിൽ നിന്നും അന്വേഷണത്തിനു വേണ്ടി ചിലവായ സംഖ്യ വസൂലാക്കുന്നതിനു തെറ്റായ വിവരങ്ങൾ നൽകിയതിനു കേസെടുക്കുന്നതിനും തീരുമാനിച്ചതായി പൊലീസ് ചീഫ് ജെയ് ബർച്ചു പറഞ്ഞു.
ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുക എന്നതായിരുന്നു യുവതിയുടെ ലക്ഷ്യമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Latest