ഭാരതത്തിലെ കുട്ടികള്‍ ഈ വര്‍ഷവും യൂറോപ്പില്‍ പന്ത് തട്ടാനിറങ്ങുന്നു. കേരളാഹൗസ് കിഡ്സ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 4 ന്

ഡബ്ലിൻ :ജൂണ്‍ പതിനാറിന് നടക്കുന്ന കേരളാഹൗസ് കാര്‍ണിവലിനു മുന്നോടിയായി ജൂണ്‍ നാലിന് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഫുട്ബോള്‍മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് ,അയര്‍ലണ്‍ണ്ടില്‍ ഫുട്ബോള്‍ പ്രതിഭകളെ തിരിച്ചറിയുകയും വളർത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടി കേരളാഹൗസ് സം ഘ ടിപ്പിച്ചിരിക്കുന്ന രണ്ടാമത് കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് ജൂൺ മാസം നാലാംതീയതി ബാങ്ക് അവധി ദിവസം രാവിലെ ഒന്‍പതു മണി മുതൽ വാർഡ് ഇൻഡോർ ആസ്ട്രോ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു.

ആറു മുതൽ പത്തു വരെയും, പത്തു മുതൽ പതിനഞ്ചു വരെയും ഉള്ള രണ്ടു ഗ്രൂപ്പുകളിൽ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.

എം ഫിഫ്‌റ്റിയിൽ ഫിംഗ്ലസ് എക്സിറ്റിൽ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാൽ സ്റ്റേഡിയത്തിൽ എത്താം.

കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂർണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ഈ നമ്പറുകളിൽ ബന്ധപ്പെടുക.

പവൽ കുറിയാക്കോസ് : (087)216 8440

ബിനില ജിജോ : (087)7694421

മാത്യൂസ്‌ കുറിയാക്കോസ് : (087)7943621

ബിജു ഗോപാലകൃഷ്ണന്‍:(087)7526269

Latest