മാർത്തോമാ സൗത്ത്‌വെസ്റ്റ് സംയുക്ത ദ്വിദിന സമ്മേളനം ഡാളസ്സിൽ മാർച്ച് 17, 18 തിയ്യതികളിൽ  

പി. പി. ചെറിയാൻ
ഡാളസ്: മാർത്തോമാ സൗത്ത്‌വെസ്റ്റ് റെജിയണിൽ ഉൾപ്പെട്ട ഇടവകകളിലെ യുവജനസംഖ്യം, സേഹകാസംഘം, ഇടവക മിഷൻ പ്രവർത്തകരുടെ ദ്വിദിന സമ്മേളനം മാർച്ച് 17, 18 തിയ്യതികളിൽ ഡാളസ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
‘വാക്ക് ബൈ ഫെയ്ത്ത് നോട്ട് ബൈ സൈറ്റ്’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രസംഗങ്ങളും, ചർച്ചകളുമാണ് സമ്മേളനത്തിൽ ഉണ്ടായിരിക്കുക. റവ.ജോൺ തോമസ് ഉണ്ണിത്താൻ (ഇമ്മാനുവേൽ, ഹൂസ്റ്റൺ), റവ.ഷൈജു.പി.ജോൺ (സെന്റ് പോൾസ്, ഡാളസ്), റവ.മാത്യു ഫിലിപ്പ് (ട്രിനിറ്റി ഹൂസ്റ്റൺ), റവ.സജി.പി.സി, റവ.മാത്യൂ സാമുവേൽ (ഫാർമേഴ്‌സ് ബ്രാഞ്ച്) എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
പ്രെയ്‌സ് അന്റ് വർഷിപ്പ്്, ബൈബിൾ സ്റ്റഡീസ്, വിറ്റ്‌നസിങ്ങ് സെഷൻ, ഗ്രൂപ്പ് ഡിസ്‌കഷൻ, തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
എല്ലാവരുടേയും സാന്നിധ്യ സഹകരണം സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Latest
Widgets Magazine