മത്തായി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച; സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണിൽ

പി.പി ചെറിയാൻ
ഹൂസ്റ്റൺ: ദീർഘവർഷങ്ങളായി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കാവുംഭാഗം കുന്നച്ചപണിക്കർ വീട്ടിൽ മത്തായി മാത്യു (71) മാർച്ച് 27 തിങ്കളാഴ്ച നിര്യാതനായി. ഭാര്യ സാറാമ്മ മാത്യു പെരുമ്പാവൂർ വെങ്കോല മല്യത്ത് കുടുംബാംഗമാണ്.
മക്കൾ – ബിന്ദു ഐസക്ക് (ഓസ്റ്റിൻ), റോയി മാത്യൂ (ഹൂസ്റ്റൺ)
മരുമക്കൾ ടോണി ഐസക്ക് (ഓസ്റ്റിൻ)
കൊച്ചുമകൾ: അയൻ, അലീന
സഹോദരങ്ങൾ പത്തേയായ അമ്മിണി
കുഞ്ഞുമോൾ, ജോയിക്കുട്ടി (ഹൂസ്റ്റൺ)
ലീലാ ബാബൂ (ഹൂസ്റ്റൺ)
പൊതുദർശം മാർച്ച് 31 നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഒൻപതുവരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ 5810 അൽമേഡാ ജെനോആ ഓഡ് ഹൂസ്റ്റൺ ടെക്സ്സ് 77048. വച്ച് നടത്തപ്പെടുന്നതാണ്.
സംസ്‌കാര ശുശ്രൂഷകൾ ഏപ്രിൽ ഒന്നിനു ശനിയാഴ്ച രാവിലെ 8.30 നു ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്നു 9.30 നു പെയർലാൻഡ് സൗത്ത് പാർക്ക് ഹൂസ്റ്റണിലെ ഹോമിലെ ശുശ്രൂഷയ്ക്കു ശേഷം 1310 നോർത്ത് മെയിൻ സ്ട്രീറ്റ് പേഴ്‌സണൽ സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്‌കരിക്കും.
Latest