ഗർഭിണിയായാൽ ആനുകൂല്യം ലഭിക്കുമെന്നു തെറ്റിധരിപ്പിച്ചു ഇന്ത്യൻ യുവതിയെ പീഡിപ്പിച്ചു; പീഡിപ്പിച്ചത് ഒരേ മുറിയിൽ താമസിച്ചിരുന്ന യൂറോപ്പ് സ്വദേശി

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഗർഭിണിയായാൽ സർക്കാർ ആനുകൂല്യം ലഭിക്കുമെന്നു തെറ്റിധരിപ്പിച്ചു ഇന്ത്യൻ യുവതിയെ യൂറോപ്പ് സ്വദേശി അയർലൻഡിൽ പീഡിപ്പിച്ചു. മറ്റൊരു താമസ സൗകര്യവും ലഭിക്കാതിരുന്നതിനാൽ യൂറോപ്പ് സ്വദേശിക്കൊപ്പം മുറി പങ്കിട്ട മലയാളി നഴ്‌സാണ് പല തവണ ലൈംഗിക പീഡനത്തിനു ഇരയായത്. മലയാളിയായ പെൺകുട്ടിയാണ് ഇത്തരത്തിൽ ലൈംഗിക പീഡനത്തിനു ഇരയായതെന്നാണ് സൂചന ലഭിക്കുന്നത്.
നഴ്‌സിങിൽ ബിരുദവും ബിരുദാനന്തര ബീരുദവും ഐഇഎൽടിഎസും നേടിയ പെൺകുട്ടി രണ്ടു വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. താമസിക്കാൻ സൗകര്യം ലഭിക്കാതിരുന്നതിനാൽ പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഈ 30 കാരി. ഇതിനിടെയാണ് യൂറോപ്പ് സ്വദേശിയോടൊപ്പം ഡബ്ലിനിൽ താമസം സൗകര്യം ശരിയായത്. വീട്ടുകാർ വിവാഹം ആലോചിച്ചെങ്കിലും ഉന്നത പഠനത്തിനു വേണ്ടി വിവാഹം വേണ്ടെന്നു വച്ച് പെൺകുട്ടി അയർലൻഡിലേയ്ക്കു പറക്കുകയായിരുന്നു. ഇതിനിടെയാണ് ഇവിടെ വച്ച് കുട്ടി പീഡനത്തിനു ഇരയായത്.
യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീയും പുരുഷനും അഞ്ചോ ആറോ വർഷം ഒന്നിച്ചു താമസിച്ചാൽ പാസ്‌പോർട്ട് ലഭിക്കുമെന്നും ഇതിനു സർക്കാരിൽ നിന്നു പ്രത്യേകം ആനൂകൂല്യം ലഭിക്കുമെന്നുമാണ് പ്രതി പെൺകുട്ടിയെ തെറ്റിധരിപ്പിച്ചത്. ഇതേ തുടർന്നാണ് പെൺകുട്ടി ഇയാൾക്കൊപ്പം താമസിച്ചത്. ഇയാളാകട്ടെ പെൺകുട്ടിയെ പല തവണ ലൈംഗിക പീഡനത്തിനു ഇരയാക്കുകയും ചെയ്തു. രണ്ടു തവണ ഗർഭിണിയായ യുവതി ഗർഭഛിദ്രത്തിനു വിധേയയാകുയും ചെയ്തു. യൂറോപ്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് വിവാഹ പൂർവ ലൈംഗിക ബന്ധമെന്നു പറയുന്ന പ്രതി, ഇതുമായി സഹകരിക്കുന്നവർക്കു മാത്രമാണ് ഈ രാജ്യത്ത് നില നിൽക്കാൻ സാധിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നതായും ഇവർ പറയുന്നു.
ആൺപെൺ സൗഹൃദങ്ങളും, ഇവർ ഒന്നിച്ചു താമസിക്കുന്നതും അയർലൻഡ് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണയാണ്. ഇതിനിടെ ഇത്തരം പീഡനസംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പലതും പുറത്ത് അറിയാറുപോലുമില്ലെന്നതാണ് യാഥാർഥ്യം.

Latest
Widgets Magazine