ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ടി എൻ പ്രതാപന് ദമ്മാമിൽ ഊഷ്മള സ്വീകരണം

ദമ്മാം: തൃശൂർ ഡി സി സി പ്രസിഡണ്ടും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ചെയർമാനും മുൻ എം എൽ എയും കൂടിയായ ടി എൻ പ്രതാപന് ദമ്മാം വിമാനത്താവളത്തിൽ ദമ്മാം ഒ ഐ സി സി ഊഷ്മളമായ സ്വീകരണം നൽകി. ഒ ഐ സി സി ദമ്മാം റീജ്യൺ തൃശൂർ ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് ടി എൻ പ്രതാപൻ ദമ്മാമിലെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിമുതൽ ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിലാണ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷവും കുടുംബസംഗമവും നടക്കുന്നത്. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ.എം.ഷാജി മോഹനൻറെ നേതൃത്വത്തിൽ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, സക്കീർ ഹുസൈൻ, റഷീദ് ഇയ്യാൽ, ഹമീദ് കണിച്ചാട്ടിൽ, പ്രസാദ് രഘുനാഥ്‌, ഷണ്മുഖൻ എന്നിവർ ചേർന്നാണ് ടി.എൻ പ്രതാപനെ ദമ്മാം വിമാനത്താവളത്തിൽ സ്വീകരിച്ചത്.

Latest
Widgets Magazine