അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ വേദിയിൽ നിന്ന് കൊണ്ട് ജനാധിപത്യ അവകാശങ്ങളെ കുറിച്ച് ക്‌ളാസെടുക്കുന്ന ശ്രീചിത്രൻ !!! 

മാഹിൻ അബൂബക്കർ

പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ യൂണിയൻ ഉദ്ഘാടനം അരങ്ങേറിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയോടെയാണ്. വി എസ് അച്ചുതാനന്തൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ജനാധിപത്യ സംവിധാനത്തിലെ ഭരണഘടന അവകാശങ്ങളെ കുറിച്ചു ക്‌ളാസെടുത്തത് മുഖ്യാതിഥിയായി വന്ന എം ജെ ശ്രീചിത്രനുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനാധിപത്യപരമായി നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ ചെയർമാനായി തെരെഞ്ഞെടുത്ത ഷെയ്ഖ് മുസ്തഫയെ ഒഴിവാക്കാൻ വേണ്ടി നടന്നത് നാണംകെട്ട നാടകമായിരുന്നു. സാധാരണ നിലയിൽ യൂണിയൻ ഉദ്ഘാടനത്തിന് അധ്യക്ഷ സ്ഥാനം അലങ്കരിക്കേണ്ടത് യൂണിയൻ ചെയർമാൻ ആണെന്നിരിക്കെ കെ എസ് യൂക്കാരനായ ഷെയ്ഖ് മുസ്തഫയെന്ന ചെയർമാനെ ഒഴിവാക്കുവാൻ വേണ്ടി വിക്ടോറിയയിലെ അധ്യാപകരെ കൂട്ട് പിടിച്ചു എസ്എഫ്ഐ നടത്തിയ നിലവാരമില്ലാത്ത രാഷ്ട്രീയ നാടകമായിരുന്നു അരങ്ങേറിയത്.

കോളേജ് പ്രിൻസിപ്പാൾ അധ്യക്ഷത വഹിക്കുകയും വൈസ് ചെയർപേഴ്‌സൺ സ്വാഗതം പറയുകയും ചെയ്ത യോഗത്തിൽ യൂണിയൻ ചെയർമാൻ ആയ ഷെയ്ഖ് മുസ്തഫയ്ക്ക് നൽകിയ കർത്തവ്യം ആശംസ നേരുക എന്നതായിരുന്നു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചു, അവകാശങ്ങളെ തട്ടിത്തെറിപ്പിച്ചു അധ്യാപകരുടെ ഒത്താശയോടെ നടന്ന യോഗത്തിൽ വി എസ് അച്യുതാനന്ദനും ശ്രീചിത്രനും പ്രസംഗിച്ചു കൂട്ടിയത് ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലെ ഭരണഘടനാ അവകാശങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമാണ്.

ചെയർമാൻ ആയി വിദ്യാർത്ഥികൾ തെരെഞ്ഞെടുത്ത പ്രതിനിധിക്ക് അദേഹം അർഹിക്കുന്ന അവകാശം നൽകാതെ അത് തെറിപ്പിക്കുവാൻ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി നടത്തിയ പരിപാടിയിൽ പങ്കെടുത്തു വലിയ പ്രസംഗം നടത്തിയ ശ്രീചിത്രനോട് ഒരു ചെറിയ ജനാധിപത്യ വാദി എന്ന നിലയിൽ ഒരു അപേക്ഷയുണ്ട്. പഠിച്ച കോളേജെന്നു പറഞ്ഞു നവമാധ്യമങ്ങളിൽ യൂണിയൻ ഉദ്ഘാടനത്തെ പറ്റി പുകഴ്ത്തി എഴുതിയ പോസ്റ്റ്‌ തിരുത്താനോ, അല്ലെങ്കിൽ വിക്ടോറിയ കോളേജിൽ അരങ്ങേറിയ ജനാധിപത്യ വിരുദ്ധ യൂണിയൻ ഉദ്ഘാടനത്തെ, എസ്എഫ്ഐയുടെ ഫാസിസത്തെ തള്ളിപറയാനോ തയ്യാറാകുക. ഇതിലേതെങ്കിലും ചെയ്തിട്ടു വേണം താങ്കൾ നാട് നീളേ നടന്നു ഭരണഘടനാ വാദവും ജനാധിപത്യ വാദവും നവോത്ഥാനവും സ്വാതന്ത്ര്യവുമെല്ലാം ചേർത്തു കവലപ്രസംഗങ്ങൾ കൊഴുപ്പിക്കാൻ. അല്ലെങ്കിൽ താങ്കൾ വെറും പൊള്ളയായ വെറും രാഷ്ട്രീയക്കാരനാണെന്ന് മനസ്സിലാക്കേണ്ടി വരും

Top