ഭക്തര്‍ വഴിപാടായി നല്‍കുന്ന മുടി വില്പനയിലൂടെ പഴനി ക്ഷേത്രത്തിന് കിട്ടിയത് മൂന്നുകോടി

പഴനിയില്‍ പോയി തല മൊട്ടയടിക്കുന്നത് പല ഭക്തരുടെയും ഒരു രീതിയാണ്. ഭക്തര്‍ ഇങ്ങനെ വഴിപാടായി നല്‍കുന്ന മുടി വിറ്റ് പഴനി ക്ഷേത്രത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് മൂന്നുകോടി രൂപയാണ്. മുടി തരം തിരിച്ച് ഓണ്‍ലൈന്‍വഴിയാണ് വില്പന നടത്തുന്നത്. മുടിക്ക് നീളക്കൂടുതല്‍ ഉള്ളതിനാല്‍ സ്ത്രീകളുടെ മുടിക്ക് കൂടുതല്‍ വില ലഭിക്കും. ദേവസ്വം ബോര്‍ഡ് തന്നെയാണ് മുടി മുണ്ഡനം ചെയ്യാനുള്ള ജോലിക്കാരെ നിയോഗിക്കുന്നത്. തല മുണ്ഡനം ചെയ്യാന്‍ ഒരാള്‍ക്ക് 30 രൂപയാണ് നിരക്ക്. ഇത്തരത്തില്‍ ലഭിക്കുന്ന മുടി കുറച്ചുവര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡുതന്നെ ഓണ്‍ലൈനിലൂടെ വില്‍ക്കുകയാണ് ചെയ്യുന്നത്.

പലതരം ആളുകള്‍ വന്നെത്തുന്നതിനാല്‍ വെളുത്തതും, കറുത്തതുമായ മുടികളെ വേര്‍തിരിച്ച ശേഷമാണ് മുടിയുടെ വില്പന നടത്തുന്നത്. ഇതില്‍ ക്രമക്കേടുകള്‍ നടക്കാതിരിക്കാന്‍ ഇവയുടെ എല്ലാം വീഡിയോ റെക്കോര്‍ഡിങ്ങും നടത്തുന്നുണ്ട്. പൊതുവെ നാട്ടില്‍ വില്പന നടത്തുന്ന മുടിയേക്കാള്‍ വിദേശത്തേക്ക് കയറ്റുമതിചെയ്യുന്ന മുടിക്ക് കൂടുതല്‍ വില കിട്ടുന്നതായി അധികൃതര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top