സിറ്റിയുടെ ഹൃദയം റയലിനെ തടഞ്ഞു; ചാംപ്യൻസ് ലീഗിൽ റയലിനു സമനില

സ്‌പോട്‌സ് ഡെസ്‌ക്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന യുവേഫാ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ ആദ്യപാദ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ തളച്ചു. 136 വർഷത്തെ പഴക്കമുണ്ടായിട്ടും ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി പോരാട്ടത്തിനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ ജോഹാർട്ടിന്റെ കരുത്തിലാണ് സമനില പിടിച്ചത്. തുടയിലെ പേശികൾക്ക് പരിക്കേറ്റതുമൂലം കളത്തിനു പുറത്തിരിക്കേണ്ടി വന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോക്കും കോച്ച് സിനദിൻ സിദാനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്രിസ്റ്റ്യാനോക്ക് പകരം കളത്തിലിറങ്ങിയ ജിസയുടെ അവസാനം ശ്രമം ഗോൾ പോസ്റ്റിൽ തട്ടി തെന്നിമാറിയതോടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ റയൽ ആരാധകരും നിരാശയിലായി. അലസമായ ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലത്തെിയപ്പോൾ മുന്നേറ്റം ശക്തമാക്കിയപ്പോൾ റയലിന് അവസരങ്ങൾ കൈവന്നെങ്കിലും ഗോൾ നേട്ടം മാത്രം അകലെനിന്നു.
ലാ ലിഗയിൽ റയോ വയ്യെകാനോക്കെതിരായ മത്സരത്തിൽ പുറത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനായി കളത്തിലിറങ്ങുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. റയോക്കെതിരെ ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യം ടീം കോമ്പിനേഷനിൽ സമ്മർദം സൃഷ്ടിച്ചിരുന്നു. ഗാരെത് ബെയ്‌ലിന് ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ടീമിനെ നയിക്കാനുമായില്ല. ലാ ലിഗയും ചാമ്പ്യൻസ് ലീഗും പോക്കറ്റിലാക്കി പ്രഥമ സീസൺ അവസാനിപ്പിക്കാനൊരുങ്ങുന്ന കോച്ച് സിനദിൻ സിദാൻ ഒന്നാം പാദ സെമിയിൽ ശോഭിക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വില മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു റയൽ മുന്നേറ്റ നിരയുടെ പരാജയം.
ഇംഗ്‌ളീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിറ്റിക്ക് സീസണിൽ അവശേഷിക്കുന്ന ഏക കിരീടപ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്. ഒപ്പം, പെപ് ഗാർഡിയോളക്കായി പടിയിറങ്ങാനൊരുങ്ങുന്ന മാനുവൽ പെല്ലഗ്രിനിക്ക് ക്ലബ് മാനേജ്‌മെൻറിനോട് മധുരപ്രതികാരം തീർക്കാനുള്ള അവസരവുമാണിത്. ബാഴ്‌സലോണയും അത്‌ലറ്റികോ മഡ്രിഡുമായി ഒരു പോയൻറ് മാത്രം വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്താണ് റയൽ സ്പാനിഷ് ലീഗിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top