ഗൂഗിള്‍ ഡോക്യുമെന്റ് തുറക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള വ്യജ ഇമെയില്‍ കട്ട വൈറസ; തുറന്നാല്‍ കിട്ടുന്നത് എട്ടിന്റെ പണി

ഗൂഗിള്‍ ഡോക്യുമെന്റ് തുറക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള വ്യജ ഇമെയില്‍ കട്ട വൈറസ്. ഇമെയിലിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേശങ്ങളെത്തുന്നത്.

എന്നാല്‍ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ അക്കൗണ്ടിലേതുള്‍പ്പെടെയുള്ള സ്വകര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കും. ഈ വൈറസ് നിങ്ങളുടെ അക്കൗണ്ടിനെ മാത്രമല്ല ബാധിക്കുക. ആര്‍ക്കൊക്കെ മെയില്‍ അയച്ചിട്ടുണ്ടോ അവരുടെയൊക്കെ അഡ്രസുകളിലേക്ക് ഈ മെയില്‍ ഓട്ടോമാറ്റി ആയി ഫോര്‍വേര്‍ഡ് ചെയ്യപ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച ഉച്ചയ്ക്ക്‌ശേഷമാണ് ഈ വൈറസ് ബാധിത സന്ദേശം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ന്യുയോര്‍ക്കിലെ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത്തരത്തിലുള്ള ഇ മെയില്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഗൂഗിളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹാക്കര്‍മാരുടെ കൈകളിലെത്തും.

Top