
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ മനോരോഗിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിൽ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പറയുന്നവര്‍ക്ക് മനോരോഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മനോരോഗികള്‍ മറ്റുള്ളവരെ മനോരോഗികള്‍ എന്നു വിളിക്കുന്നതിൽ അത്ഭുതമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ പറ്റിച്ച് മുന്നോട്ടു പോകാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ മുക്കിയ മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്നും ഡാമുകള്‍ കൂട്ടത്തോടെ തുറന്നതാണ് പ്രളയത്തിന് കാരണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ മുൻനിര്‍ത്തി പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. എന്നാൽ പ്രളയം മനുഷ്യനിര്‍മിതമെന്ന് പറയുന്നവര്‍ മാനസിക അസുഖമുള്ളവരാണെന്ന് പിണറായി വിജയൻ പ്രതികരിച്ചിരുന്നു.