അടുത്ത ലോകാവസാനം നവംബറില്‍; ശാസ്ത്രജ്ഞര്‍ പറയുന്നത്…

ലോകാവസാനത്തെക്കുറിച്ച് കാലാകാലങ്ങളില്‍ പല കണ്ടെത്തലുകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് സ്ഥിരം സംഭവഭങ്ങളാണ്. നവംബറിലാണ് അടുത്ത ലോകാനവസാനം ഉണ്ടാകുകയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നിബിറു എന്ന ചെറു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തില്‍ ഭൂമി ഇല്ലാതാകുമെന്നായിരുന്നു ശാസ്ത്രജ്ഞര്‍ നല്‍കിയ മുന്നറിയിപ്പ്. സെപ്തംബര്‍ 23ന് നിബിറു ഭൂമിയുമായി കൂട്ടിയിടിക്കുമെന്നായിരുന്നു പ്രവചനം. നിബിറു എന്ന പേരിലുള്ള ഗ്രഹം ഭൂമിയുമായി സെപ്റ്റംബര്‍ 23 ന് കൂട്ടിയിടിക്കുമെന്നും കടലിലെ ഏതാനും ചില ജീവജാലങ്ങളൊഴിച്ച് മറ്റൊന്നും ഭൂമിയില്‍ അവശേഷിക്കുകയില്ലെന്നുമാണ് ഇപ്പോഴത്തെ ആശങ്കക്കു കാരണമായ കഥ. 2017 ഡിസംബര്‍ 31 ന് മുമ്പായി സുനാമിയുണ്ടാകുമെന്നും ലോകത്തെ 11 രാജ്യങ്ങളെ നാശത്തിലാഴ്ത്തുമെന്നുമുള്ള ഏ പ്രവചനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളിയായ ഫിസിക്സ് പ്രൊഫസറാണ് ഈ നിര്‍ണ്ണായക പ്രവചനം നടത്തിയിട്ടുള്ളത്. സെപ്തംബര്‍ 23 ന് ലോകം അവസാനിക്കുമെന്ന ഡേവിഡ് മേയ്ഡേയുടെ പ്രവചനം ഏറെ വാര്‍ത്തകള്‍ സ‍ൃഷ്ടിച്ചിരുന്നു.

Top