പോലീസിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി; കീഴടങ്ങിയവരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല; വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പോലീസുകാരോട് ബഹുമാനം തോന്നുന്നെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്സിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാനെത്തിയ അവസരത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പ്രതിയെ പിടികൂടിയ പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. എന്നാല്‍ പള്‍സള്‍ സുനിയെ കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് കേരള പൊലീസിന് അഭിമാനിക്കാവുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നത് ഭാഗ്യലക്ഷ്മി. കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പോലീസുകാരോട് ബഹുമാനം തോന്നുന്നു. കേരളത്തിലെ പോലീസുകാരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനം തോന്നി തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമാണ് അരങ്ങേറിയത്. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണം. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം. മാതൃകാപരമായി ശിക്ഷ ലഭിച്ചാല്‍ ഇത്തരം അക്രമങ്ങള്‍ ഭാവിയില്‍ കുറയുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ പ്രതിക്കൂട്ടില്‍ നിന്നും പോലീസ് ബലം പ്രയോഗിച്ച് വലിച്ചിറക്കിക്കൊണ്ട് പോയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. നിയമ സംവിധാനത്തിനെതിരായ സംഭവമാണെന്ന് സുനിയുടെ വക്കീല്‍ പറഞ്ഞു. ജഡ്ജിക്ക് കീഴടങ്ങല്‍ നോട്ടീസ് കൈമാറുകയും പരിഗണിക്കാമെന്ന് പറഞ്ഞ് ഉച്ചഭക്ഷണത്തിന് പോയ സമയത്താണ് പോലീസ് നാടകീയമായി പിടിച്ചുകൊണ്ട് പോയത്.
കുറ്റാന്വേഷണത്തിലുണ്ടായ ഏറ്റവും വലിയ പിഴവാണ് ഈ സംഭവമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതി എറണാകുളം നഗരത്തിലെ കോടതിയില്‍ തന്നെ കീഴടങ്ങാനെത്തി. അതുവരെ പിടികൂടാനായില്ലെന്നത് പൊലീസിന്റ ജാഗ്രതാക്കുറവ് മൂലമാണ് പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്. ഇനിയുള്ള അന്വേഷണങ്ങള്‍ക്കെങ്കിലും വീഴ്ച ഉണ്ടാകാതിരിക്കെട്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top