
കൊച്ചി:യൂണിവേഴ്സിറ്റി കോളേജിൽ പിഎസ്‌സി പരീക്ഷ തട്ടിപ്പിൽ പ്രതിയായ നാസിഎം രണ്ട് പ്രൊഫയിൽ വെച്ചാണ് പരീക്ഷ എഴുതിയതിനും കണ്ടെത്തൽ ഉണ്ടായതായി റിപ്പോർട്ട് .ഹെറാൾഡ് ന്യുസ് ടിവിയാണ് ഈ വാർത്ത പുറത്ത് വിട്ടത് അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്നവർ പിഎസ്‌സി പരീക്ഷയിൽ ഉന്നത വിജയം നേടിയതെന്ന കണ്ടെത്തൽ സർക്കാരിനും തിരിച്ചടിയായി. പരീക്ഷയുടെ ചോദ്യപ്പേപ്പർ തന്നെ ചോർന്നിരിക്കാമെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
പ്രതികളുടെ ഉന്നതറാങ്കിൻറെ പേരിൽ പിഎസ് സിയെ വിമർശിക്കേണ്ടെന്ന നിലപാടെടുത്ത സർക്കാറിനും ഇത് കടുത്ത തിരിച്ചടിയായി. യൂണിവേഴ്സിറ്റി കോളേജിലെ എസ്ഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും പിഎസ്‌സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിന് പിന്നിൽ തട്ടിപ്പുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. പിഎസ് സിയുടെ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയിൽ ശിവരജ്ഞിത്തിന് ഒന്നും പ്രണവിന് രണ്ടും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്.
എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ കുത്തിയകേസിന് പിന്നാലെ പ്രതികളുടെ റാങ്ക് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. സംഭവത്തിൽ പിഎസ് സി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി അന്വേഷണം തീരും മുമ്പ് പൂർണ്ണമായും തള്ളിയിരുന്നു. ഇതാണ് ഇപ്പോൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്.