പ്രതീക്ഷിക്കാം ഏതു നിമിഷവും പൊട്ടിത്തെറി: സംസ്ഥാനത്ത് 30 യുവാക്കൾ ഐഎസ് പരിശീലനം നേടിയവർ; ഫണ്ടൊഴുക്കുന്നത് എൻആർഐ വ്യവസായി

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: കേരളത്തിൽ ഏതു നിമിഷനും തീവ്രവാദ ആക്രമണമുണ്ടാകാമെന്നും, ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്നു എൻഐഎ സംഘം റിപ്പോർട്ട് ചെയ്യുന്നു. ഐഎസുമായി അടുത്ത ബന്ധമുള്ള 30 യുവാക്കൾ കേരളത്തിനുള്ളിൽ സഌപ്പർ സെല്ലുകളായി പ്രവർത്തിക്കുന്നുണ്ടെന്നും, പ്രമുഖ എൻആർഐ വ്യവസായി അടക്കമുള്ളവർ ഇവർക്കു ഫണ്ട് നൽകുന്നുണ്ടെന്നും എൻഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും ഗൾഫിൽ ജോലി ചെയ്യുന്ന അനേകം വിദ്യാ സമ്പന്നരായ യുവാക്കൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും എൻഐഎ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു നിന്നു കാണാതായ 21 യുവാക്കളെ സംബന്ധിച്ചുള്ള ദുരൂഹതകൾ അന്വേഷിക്കുന്നതിനിടെയാണ് എൻഐഎയ്ക്കു നിർണായകമായ വിവരങ്ങൾ ലഭിച്ചത്. 30 ലധികം യുവാക്കൾ അഫ്ഗാനിൽ ഇസഌമിക് സ്‌റ്റേറ്റിൽ നിന്നും പരിശീലനം നേടിയ ശേഷം സഌപ്പൾ സെല്ലുകൾ രൂപീകരിക്കാൻ കേരളത്തിൽ ഉണ്ടെന്നും ഞെട്ടിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎമ്മും കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞു കയറി പ്രവർത്തിക്കുന്നവരിലും ഐഎസ് സ്വാധീനമുള്ളവരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആവശ്യമുള്ള സമയങ്ങളിൽ ഇവർ ഒന്നിച്ചു ചേർന്ന് ആക്രമണം നടത്തുന്നതിനാണ് ഇപ്പോൾ നിർദേശം നൽകിയിട്ടുണ്ട് ആത്മീയവും ആയുധവും ആവശ്യുള്ളപ്പോൾ ഒന്നിച്ചു പ്രയോഗിക്കണമെന്നാണ് നിർദേശം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
തീവ്രസ്വഭാവമുള്ള മതസംഘടനകൾക്ക് പുറമേ മതേതരമെന്ന് വാദിച്ച് പ്രവർത്തിക്കുന്ന സംഘടനകളും ഐഎസിന്റെ ഏജൻസികളാണെന്നും ഇവർ ഐഎസിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. കേരളത്തിൽ നിന്നും പുറത്ത് പോയി ജോലി ചെയ്യുന്ന ചില പ്രവാസികൾ ഐഎസിന് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഐഎസിന്റെ ഏജൻസികളായി പ്രവർത്തിക്കുന്ന സംഘടനകൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചാണ് യുവാക്കളിൽ സ്വാധീനം ചെലുത്തുന്നത്. പിന്നീട് ഇവരുമായി ആശയവിനിമയവും മികച്ച ബന്ധവും സ്ഥാപിച്ച് വരുതിയിലാക്കുന്നു. കേരളത്തിൽ നിന്നും 30 ലധികം യുവാക്കൾ അഫ്ഗാനിസ്ഥാനിൽ ഐഎസിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. പലരും ഇന്ത്യയിലേക്ക് സഌപ്പർ സെൽ രൂപീകരിക്കാൻ മടങ്ങുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top