ഗുര്‍മീത് റാം റഹീമിനെ കാണാന്‍ ഭാര്യയെത്തി; പിന്നീട് ജയിലില്‍ സംഭവിച്ചത്…

ബലാത്സംഗക്കേസില്‍ ഇരുപത് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ കാണാന്‍ ഒടുവില്‍ ഭാര്യയെത്തി. രോഹ്തക്കിലെ സുനരിയ ജയിലില്‍ കഴിയുന്ന റാം റഹീമിനെ കാണാന്‍ അമ്പതു ദിവസത്തിനുശേഷമാണ് ഭാര്യയെത്തുന്നത്. ഭാര്യ ഹര്‍ജീത് കൗറിനൊപ്പം മകന്‍ ജസ്മീത് ഇന്‍സാന്‍ മകള്‍ ചരണ്‍ പ്രീത് കൂടാതെ മരുമക്കളും ജയിലിലെത്തിയിരുന്നു. നാല് വാഹനങ്ങളിലായി കനത്ത സുരക്ഷയിലാണ് ഇവര്‍ ജയിലിലെത്തിയത്. ഇതാദ്യമായാണ് ഭാര്യ ഇയാളെ കാണാന്‍ ജയിലെത്തുന്നത്. മറ്റുള്ളവര്‍ നേരത്തെ സന്ദര്‍ശിച്ചിരുന്നു. ഭാര്യയെ കണ്ടയുടന്‍ ഗുര്‍മീത് വികാരാധീനനയാതായാണ് റിപ്പോര്‍ട്ട്. ആള്‍ദൈവമായി ഹീറോയിസം കാട്ടുമെങ്കിലും ജയിലിലടച്ചതോടെ ഗുര്‍മീത് വൈകാരികമായാണ് പെരുമാറുന്നത്. തന്നെ കാണാന്‍ എത്തുന്നവര്‍ ആരായിരിക്കണമെന്നതില്‍ ഭാര്യയുടെ പേര് ഗുര്‍മീത് നല്‍കിയിരുന്നില്ല. അതേസമയം, വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ദേര ചെയര്‍പേഴ്‌സണ്‍ വിപാസന ഇന്‍സാനിന്റെയും പേരുകളുണ്ടായിരുന്നു. ഭാര്യയെ നേരിടാനുള്ള ധൈര്യക്കുറവുമൂലമാണ് അവരെ ഒഴിവാക്കിയത്. അതേസമയം, ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഭാര്യയെ ജയിലില്‍ കടത്തിവിട്ടത് നിയമവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ജയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ദീപാവലി മധുരവും തണുപ്പുകാലത്തെ വസ്ത്രങ്ങളും റാം റഹീമിന് വീട്ടുകാര്‍ കൊണ്ടുവന്നിരുന്നു. അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്കുശേഷം ഇവര്‍ തിരിച്ചുപോയി.

Latest
Widgets Magazine