തിരുവനന്തപുരം: കേരള, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ വന്‍തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.മാര്‍ച്ച് 17 രാത്രി 11.30 മുതല്‍ 19 രാത്രി 11.30 വരെയാണ് വന്‍ തിരമാലകള്‍ക്ക് സാധ്യത പറയുന്നത്. 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു
Tags: climate changes