ആര്യയോട് കന്യകയാണോ എന്ന് ചോദിച്ച് യുവാവ്

അനാവശ്യ ചോദ്യവുമായി എത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടി നല്‍കി സിനിമാ സീരിയല്‍ താരം ആര്യ. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ ആരാധകര്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്യ അവസരമൊരുക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍ക്കു താരം മറുപടി നല്‍കിയത്. ഇതിനിടയിലാണ് കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്. എന്നാല്‍ ഈ ചോദ്യത്തിന് മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നല്‍കിയത്. കഴിഞ്ഞു പോകുന്ന വര്‍ഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ ഈ ഒരു ജാലകം മതിയാവില്ലെന്നു ആര്യ കുറിച്ചു. മാസങ്ങള്‍ക്കു മുന്‍പാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എന്‍ജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭര്‍ത്താവ്.  റോയയാണ് മകള്‍.

Top