എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണവത്തെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പേരാവൂര്‍ പോലീസിന്റെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് വി.എം. സലീമാണു പിടിയിലായത്. ഒളിവില്‍ പോയ സലീം കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഹോട്ടലില്‍ ജോലി ചോയ്ത് വരികയായിരുന്നു. ഇവിടെനിന്നാണു സലീമിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 19നാണു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്തുവച്ചു കാറിലെത്തിയ മുഖംമൂടി സംഘം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം ആറായി.

ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായിരുന്നു കൊല്ലപ്പെട്ട ശ്യാമപ്രസാദ്. കൊല നടത്തിയവരെന്നു കരുതുന്ന നാലംഗ സംഘത്തെ കൊല നടന്ന അന്നു തന്നെ വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകിട്ട് അഞ്ചുമണിയോടെ തലശ്ശേരി – നെടുംപൊയില്‍ റോഡില്‍ സുഹൃത്തിനെ പിന്നിലിരുത്തി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുഖംമൂടി സംഘം കാറിലെത്തി ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുഹൃത്ത് ഓടി രക്ഷപ്പെട്ടു. വെട്ടേറ്റ ശ്യാമപ്രസാദ് ഇടവഴിയിലൂടെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വാതില്‍ പൂട്ടിയിരുന്നതിനാല്‍ അകത്തു കടക്കാനായില്ല. പിന്നാലെ എത്തിയ അക്രമികള്‍ വരാന്തയില്‍ വെട്ടിവീഴ്ത്തുകയായിരുന്നു. അക്രമി സംഘമെത്തിയ കാറിന്റെ നമ്പര്‍ മറച്ചിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ശ്യാമപ്രസാദിന്റെ നിലവിളി കേട്ടു സമീപത്തുനിന്ന് ഓടിയെത്തിയ തൊഴിലുറപ്പു തൊഴിലാളികളെയും അക്രമികള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. കൂടുതല്‍ ആളുകള്‍ ഓടിയെത്തിയപ്പോഴേക്കു സംഘം കാറില്‍ സ്ഥലം വിട്ടു. വീട്ടിലുണ്ടായിരുന്നവരും ഓടിക്കൂടിയവരും ചേര്‍ന്നു ശ്യാമപ്രസാദിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും വഴിയില്‍ മരിച്ചു.

Top