പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും.നേതാക്കൾ അഴി എണ്ണും…

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും. തീരുമാനം ഉടൻ. നേതാക്കൾ അഴി എണ്ണും. ആഭ്യന്തര മന്ത്രാലയത്തിന് ശക്തമായ തെളിവുകൾ. നിരവധി സംസ്ഥാന സർക്കാരുകളുടെ ശുപാർശ.അതേസമയം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംഘടനകലെ കർണാടകത്തിൽ നിരോധിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.

ഇന്നലെ ബെംഗളൂരുവിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവര്‍ ഇരു സംഘടനകളെയും നിരോധിക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു. പൗരത്വ നിയമത്തെ അനുകൂലിച്ച് ഡിസംബര്‍ 22ന് ബെംഗളൂരു ടൗണ്‍ഹാളിനു മുന്‍പില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വരുണ്‍ഭൂപാല്‍ (31)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Top