പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ നീക്കം!നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡ്.വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടെന്ന് സൂചന

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പാർട്ടിക്ക് എതിരെ കടുത്ത നീക്കം കേന്ദ്ര സർക്കാർ തുടങ്ങിയതായി സൂചന .രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ മുറവിളി കൂട്ടുന്നതിനിടെയാണ് ഇപ്പോൾ നേതാക്കളുറെ വീടുകളിൽ റൈഡ് നടക്കുന്നത് .നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് പുരോഗമിക്കുകയാണ് . കേരളത്തിലെയും തമിഴ്നാട്ടിലെയും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിൽ ദേ ശീയ കൗൺസിൽ അംഗങ്ങളായ ഏഴ് നേതാക്കളുടെ തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള വീടുകളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയിൽ മൂന്നിടങ്ങളിലും മധുരയിലും തെങ്കാശിയിലും റെയ്ഡ് പുരോഗമിക്കുകയാണ്.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ തുർക്കിയിലെ വിവാദ ചാരിറ്റി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയും വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് റെയ്ഡിന് പിന്നിലെന്നാണ് വിവരം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും റെയ്ഡിന് പിന്നിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്.

തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐഎച്ച്എച്ചുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐഎച്ച്എച്ച് നേതാക്കളുമായി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഐ.ഐ.എച്ച് സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

2018 ഒക്ടോബര്‍ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിന്‍, വൈസ് പ്രസിഡന്റ് ഹുസൈന്‍ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎച്ച്എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളില്‍ ഇടപെടുന്ന ഈ സംഘടനയ്ക്ക് അൽ ഖായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകള്‍ക്ക് ഐഎച്ച്എച്ച് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം.

Top