രഞ്ജിത് വധക്കേസ്: പ്ര​തി​ക​ളെല്ലാം സം​സ്ഥാ​നം വി​ട്ടു, കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും തി​രി​ച്ച​റി​ഞ്ഞതായ് എ​.ഡി.​ജി.​പി വി​ജ​യ് സാ​ഖ​റെ

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വ് രഞ്ജിത് ശ്രീ​നി​വാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ടതായി എ​.ഡി.​ജി.​പി വി​ജ​യ് സാ​ഖ​റെ. കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ്രതികളെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ര​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ൽ 12 പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ താ​വ​ള​ങ്ങ​ൾ പ​ല​രും ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​ർ മൊ​ബൈ​ൽ ഫോൺ ഒ​ഴി​വാ​ക്കി സ​ഞ്ച​രി​ക്കു​ന്ന​ത്. കു​റ്റ​വാ​ളി​ക​ളെ തേ​ടി പ​ല സ്ഥ​ല​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ. ക്കാരെയും എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ബി.ജെ.പി. പ്രവർത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവരും കൊലപാതകസംഘത്തിനു സഹായം ചെയ്തവരുമാണിത്. കൃത്യം നടത്തിയവരെക്കുറിച്ചുള്ള ഏകദേശ ധാരണ പോലീസിനു ലഭിച്ചിട്ടുണ്ട്.

Top