മതസ്പർദ്ധ വളർത്തുന്ന പോപ്പുലർ ഫ്രണ്ടിന് കടിഞ്ഞാൺ; ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം റദ്ദ് ചെയ്തു.നിരോധിക്കാനും നീക്കം

തിരുവനന്തപുരം :മതസ്പർദ്ധ വളർത്തുന്ന പോപ്പുലർ ഫ്രണ്ടിനു നൽകിയിരുന്ന നികുതി ഇളവ് റദ്ദാക്കി ആദായനികുതി വകുപ്പ് . സംഘടന എന്ന നിലയിൽ പോപ്പുലർ ഫ്രണ്ടിന് ലഭിച്ചിരുന്ന നികുതിയിളവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നൽകിയിരുന്ന 80 ജി ആനുകൂല്യം ആദായനികുതി വകുപ്പ് റദ്ദാക്കിയത് .പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനും നീക്കം നടക്കുന്നുണ്ട് .

സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം വകുപ്പ് റദ്ദ് ചെയ്തു. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 1961ലെ ആദായ നികുതി വകുപ്പിന്റെ 13(1)(b), 12AA(4)(a) വകുപ്പുകളുടെ ലംഘനമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2021 മാർച്ച് 22നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

1961ലെ ആദായ നികുതി നിയമപ്രകാരം U/s 12A r.w.s. 12AA അനുസരിച്ച് 2012 ആഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത (നം- പി-1589648) സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ആദായ നികുതിയിൽ ഇളവ് അനുവദിക്കുന്ന 80 ജി ആനുകൂല്യം സംഘടനയ്ക്കും ലഭിച്ചിരുന്നു. 2013-14 മുതൽ 2020-21 വരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. നിയമത്തിലെ 12AA (3) രജിസ്ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അസെസ്സി സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിൽ നിന്ന് കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു.

വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പി എഫ് ഐ ഏർപ്പെട്ടിരിക്കുന്നതായും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

അറിയിപ്പ് ലഭിച്ച സ്ഥാപനങ്ങൾക്കും സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടുകൾക്കും സംഭാവന നൽകുന്ന ഏതൊരു വ്യക്തിക്കും ഈ കിഴിവ് പ്രയോജനപ്പെടുത്താം. കൂടാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനയും ഐ-ടി നിയമത്തിലെ 80 ജിജിസി പ്രകാരം കിഴിവായി നേടാം. എന്നാൽ വിദേശ ട്രസ്റ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നൽകുന്ന സംഭാവനയ്ക്ക് ഈ വകുപ്പിന് കീഴിൽ കിഴിവ് നേടാൻ സാധിക്കില്ല.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പത്തനാപുരത്തെ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു .ഉത്തർപ്രദേശിൽ അറസ്റ്റിലായ തീവ്രവാദികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് . ഈ ഭാഗത്ത് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ കേഡർമാർക്ക് കായിക പരിശീലനം നൽകുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . അതിനു പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനു നൽകിയ നികുതി ഇളവ് റദ്ദാക്കിയിരിക്കുന്നത്.രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ വനമേഖലയിലെ ഭാഗങ്ങളിൽ കേഡർമാർക്ക് കരായിക പരിശീലനം നൽകുന്നതിൽ പി‌എഫ്‌ഐ ഏർപ്പെട്ടിരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസിയായ യുഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Top