ഷാൻ കൊലപാതകം: 2 പേർകൂടി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​ ഷാൻറെ കൊലപാതകവുമായി ബന്ധപ്പെട്ട്​ രണ്ടുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. പ്രതികൾക്ക്​ രക്ഷപെടാൻ സഹായം ചെയ്തുകൊടുത്തവരാണ് ഇവരെന്ന് എ.ഡി.ജി.പി വിജയ്​ സാഖറെ അറിയിച്ചു.

അതേസമയം, ഷാൻ വധക്കേസിൽ മൂന്നു പേർ കൂടി പൊലീസ്​ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്​. രണ്ട് തൃശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് തൃശൂർ സ്വദേശികൾ. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഷാൻറെ കൊലപാതകത്തിൽ നേരിട്ട്​ പങ്കുള്ള രണ്ട്​ പേരെ ആലപ്പുഴ നഗരത്തിലെ ആർ.എസ്​.എസ്​ കാര്യാലയത്തിൽ എത്തിച്ച്​ പൊലീസ്​ തെളിവെടുപ്പ്​ നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മൂന്നുപേർ കൂടി കസ്റ്റഡിയിൽ ഉള്ളതെന്നാണ്​ സൂചന.

അതേസമയം, ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ ഇരുവിഭാഗത്തിലും പെട്ട കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. വാറൻറ്​ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Top