ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും പറയുമ്പോള്‍ പഴയ ന്യായാധിപന് എന്താണ് ഇത്ര പൊള്ളല്‍

സിഎഎ വിഷയത്തില്‍ നുണപ്രചാരണം നടത്തുന്ന മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരോക്ഷ ഒളിയമ്പ് ചര്‍ച്ചകളിലേക്ക്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷയും രംഗത്ത് വന്നു. ഒരു മുസ്ലിം സംഘടനകളുമായി തനിക്ക് ബന്ധമില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം.

Top