ഏറ്റുമുട്ടൽ തുടരുന്നു !!സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണ്: നിലപാട് കടുപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ.

ന്യൂഡൽഹി:കേരളസർക്കാരും ഗവർണറും തമ്മിലുള്ള വാക് പയറ്റ് തുടരുകയാണ് . ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താൻ തന്നെയാണെന്ന് ആവർത്തിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന മുൻ പ്രസ്താവനയിലും ഗവർണർ ഉറച്ചുനിന്നു. ഗവർണറുടെ സ്ഥാനം സംസ്ഥാന സർക്കാരിന് മുകളിലല്ലെന്നും അക്കാര്യം അറിയാത്തവർ ഭരണഘടന വായിച്ച് പഠിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രസ്താവിച്ചിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

എന്നാൽ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകുന്നതിന് അനുവാദം ചോദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തനിക്ക് തീർച്ചയില്ലെന്നും അക്കാര്യം തന്നെ അറിയിക്കുക എന്നത് ഔചിത്യപൂർണമായിരുന്നേനെ എന്നുമാണ് ഗവർണർ ചൂണ്ടിക്കാണിച്ചു.


പൗരത്വ ഭേദഗതി വിഷയത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ഓർഡിനൻസിലും ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രണ്ടും കൽപ്പിച്ച് ആഞ്ഞടിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായാണെങ്കിലും കടുപ്പിച്ച് മറുപടി പറയുകയും ചെയ്‌തതോടെ സർക്കാരും ഗവർണറും നേരിട്ട് ഏറ്റുമുട്ടുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഉരുത്തിരിഞ്ഞിരുന്നു. സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും താൻ റബർ സ്റ്റാമ്പല്ലെന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് ഗവർണർ ആഞ്ഞടിച്ചത്.

Top