പറഞ്ഞ വാക്ക് പാലിക്കാതെ സര്‍ക്കാര്‍; സനലിന്റെ ഭാര്യയും മക്കളും സമരത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യയും മക്കളും സമരത്തിന്. ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതുകൊണ്ടാണ് സമരമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അക്കാര്യത്തിലും തുടര്‍ നടപടിയില്ലെന്നും വിജി മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സനലിന്റെ കൊലപാതകം നടന്ന ശേഷം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. സനല്‍ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ ഒരുമാസത്തോളമായിരിക്കുന്നു. നഷ്ടപരിഹാരം നല്‍കാമെന്ന് ആ സമയത്ത് സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ്. ഇതുവരെയും സനലിന്റെ കുടുംബത്തിന് അത് കിട്ടിയിട്ടില്ല.
പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെയാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്. 22 ലക്ഷം രൂപ കടബാധ്യതയുള്ളവരാണ് സനലിന്റെ കുടുംബം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top