പഴയ വിജയനായിരുന്നെങ്കിൽ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ.വി.ഡി സതീശനെ തേച്ച് ഒട്ടിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് താൻ പഴയ വിജയനല്ലാത്തത് കൊണ്ടാണ് മറുപടി പറയാത്തതെന്ന് മുഖ്യമന്ത്രി. പഴയ വിജയനായിരുന്നെങ്കിൽ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ, അതല്ലാല്ലോ. ആ മറുപടിയല്ല ഇപ്പോൾ ആവശ്യം എന്ന് പിണറായി പറഞ്ഞു.

അധിക സുരക്ഷാ വിവാദത്തിലും മുഖ്യമന്ത്രിയുടെ മറുപടി പറഞ്ഞു. സെക്യൂരിറ്റി റിവ്യു കമ്മിറ്റിയാണ് സുരക്ഷ ഒരുക്കുന്നത്. Z plus കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. ഗവർണർക്കും വയനാട് എം പി രാഹുൽ ഗാന്ധിക്കും ഇതേ സുരക്ഷയാണ്. സാധാരണ പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയെ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചല്ല സുരക്ഷ ഒരുക്കുന്നത്. വാഹന വ്യൂഹം മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് അല്ല, ഇത് വേണ്ടെന്ന് പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനിരിക്കുന്ന സ്ഥാനത്ത് ഞാനിരുന്നാലും മറ്റൊരാൾ ഇരുന്നാലും വാഹനവ്യൂഹം ഇങ്ങനെ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനെ എന്റ പ്രത്യേക ദൗർബല്യമായി കാണേണ്ട. മുഖ്യമന്ത്രി വീട്ടിത്തന്നെ ഇരിക്കേണ്ടി വരും വീട്ടീന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ വിജയനായിരുന്നെങ്കിൽ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ. അതല്ലാല്ലോ.

ആ മറുപടിയല്ല ഇപ്പോൾ ആവശ്യം. സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം വിമർശനം നേരിടേണ്ടി വരും. അതിനോട് സഹിഷ്ണുതയോടെ മറുപടി പറയണം. അതല്ലായിരുന്നെങ്കിലോ. എങ്കിലോ. പറയാ, സുധാകരനോട് ചോദിച്ചാൽ മതി. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങളെല്ലാ സർവ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നിനല്ലോ. എല്ലാ തരത്തിലും. വീട്ടീന്ന് പുറത്തിറക്കൂലാന്ന് ആലോചിച്ച കാലത്ത് ഞാൻ നടന്നിരുന്നു.’- അദ്ദേഹം പറഞ്ഞു.

തുടർന്ന് വാഹന വ്യൂഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. ‘വിശിഷ്ട, അതി വിശിഷ്ട വ്യക്തികൾക്ക് സുരക്ഷയൊരുക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡം അനുസരിച്ചാണ്. ഇത് പ്രകാരം സംസ്ഥാനത്തെ വ്യക്തികളുടെ സുരക്ഷയിൽ തീരുമാനമെടുക്കുന്നത് കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബന്ധപ്പെട്ട വ്യക്തികളുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്.

ഓരോ ആറ് മാസം കൂടുമ്പോഴും ഈ കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നു. ഇത് പ്രകാരം സംസ്ഥാന മുഖ്യമന്ത്രിക്കും ഗവർണർക്കും വയനാട് എംപി രാഹുൽ ഗാന്ധിക്കും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ സുരക്ഷയുള്ള വ്യക്തിക്ക് സ്വാഭാവിക പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ മാത്രമേ സംസ്ഥാന മുഖ്യമന്ത്രിക്കുള്ളൂ. ചില പ്രത്യേക സാഹചര്യത്തിൽ സമരമുറകൾ അരങ്ങേറുമ്പോൾ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധ പൊലീസ് സ്വീകരിക്കുന്നുണ്ട്’- അദ്ദേഹം വ്യക്തമാക്കി.

Top