എസ് ഡി.പി.ഐ തീവ്ര ഇസ്‌ലാമിസ്റ്റുകൾ !അവർ നന്മയുള്ളവർ. അവരെ ഞാൻ നെഞ്ചോട് ചേർക്കുന്നു -പി.സി.ജോർജ് .

തിരുവനന്തപുരം :എസ്‌ഡിപിഐ ക്കാർ നന്മയുള്ളവർ എന്നും അവരെ താൻ നെഞ്ചോട് ചേർക്കുന്നു എന്നും പൂഞ്ഞാർ എം എൽ എയും ജനപക്ഷ നേതാവുമായ പിസി.ജോർജ് .കഴിഞ്ഞതവണ തിരഞ്ഞെടുപ്പിൽ എല്ലാവരും എതിർത്തപ്പോൾ തന്നെ സഹായിച്ചവർ എസ്‌ഡിപിഐ ആയിരുന്നു എന്നും പിസി ജോർജ് ഹെറാൾഡ് ന്യുസ് ടിവിയുടെ ‘മുഖാമുഖം ‘പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ പറഞ്ഞു .അവർ ആക്രമം നടത്തിയിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നില്ല .എന്നാൽ അവർ തീവ്ര ഇസ്‌ലാമിസ്റ്റുകളും നന്മയുള്ളവരും ആണെന്ന് പി.സി.ജോർജ് പറഞ്ഞു .

Top