കാലൻക്കുറ്റിയെ തൃക്കാക്കരയിൽ ചർച്ചയാക്കാൻ പിണറായിക്കു ഇപ്പോഴും പേടി

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് . വികസനമാണ് സർക്കാരിന്റെ മെയിൻ എന്നു പറയുമ്പോഴും തല്ക്കാലം അത് ചർച്ചയാക്കാൻ സിപിഎം നു എന്തോ ഒരു പേടിയാണ് . സർക്കാരിന്റെ കാലനായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞകുട്ട്യേ സോഷ്യൽ മീഡിയയിൽ നിന്ന് തുടച്ചുനീക്കാൻ ഉള്ള തത്രപ്പാടിലാണ് സഖാക്കൾ .
സ്ഥാനാര്‍ത്ഥിയായി അരുണ്‍കുമാര്‍ വരുമെന്ന കണക്കുകൂട്ടലില്‍ കെ റെയില്‍ പോസ്റ്ററുകള്‍ പോലും അച്ചടിചിറക്കിയപ്പോഴാണ് സിപിഎം ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ വികസനമല്ല, നേരെ മറിച്ച സഭാ രാഷ്ട്രീയമാണ് മണ്ഡലത്തില്‍ ചര്‍ച്ചയായത്.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള സര്‍വേക്കല്ലിടല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മരവിപ്പിച്ചെന്നു സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എവിടെയും കല്ലിടല്‍ നടന്നിട്ടില്ല. കല്ലിടല്‍ പ്രദേശത്തെ സംഘര്‍ഷവും അതു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സര്‍ക്കാരിനുണ്ടാക്കുന്ന ക്ഷീണവും മുന്നില്‍ കണ്ടാണു പിന്മാറ്റം. സോഷ്യല്‍ മീഡിയയില്‍ അടക്കം കെ റെയില്‍ പിന്തുണ പോസ്റ്ററുകള്‍ കുറഞ്ഞിട്ടുണ്ട്. ചിലര്‍ കെ റെയില്‍ കവര്‍ ഇമേജ് ആക്കിയതും മാറ്റി. മറ്റു ചില സഖാക്കളാകട്ടെ വിവാദമായ കെ റെയില്‍ പോസ്റ്റുകളും ഹൈഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാപകമായി തന്നെ നേതാക്കള്‍ കെ റെയില്‍ പോസ്റ്റുകള്‍ കുറച്ചിട്ടുണ്ട്. ഔദ്യോഗികമായി എവിടെയും കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നാണു കെ റെയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെയാണ് അടുത്ത ദിവസം കല്ലിടുന്നതെന്നോ, കല്ലിടല്‍ എപ്പോള്‍ പുനരാരംഭിക്കുമെന്നോ ഉള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടിയില്ല. സംഘര്‍ഷ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ ഏജന്‍സികള്‍ കല്ലിടല്‍ നടത്തുമെന്നാണു കെറെയിലിന്റെ മറുപടി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജനരോഷം ഭയന്നാണു കല്ലിടല്‍ നിര്‍ത്തിവച്ചതെന്നും എവിടെ കല്ലിട്ടാലും പിഴുതെടുക്കുമെന്നുമാണു പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സില്‍വര്‍ലൈന്‍ കല്ലിടല്‍ തുടരണമെന്ന് സിപിഎമ്മില്‍ അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍, കല്ലിടല്‍ നിര്‍ത്തിയാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും എന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു. അതേസമയം,സില്‍വര്‍ലൈന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടായില്ലെങ്കില്‍ അത് സില്‍വര്‍ലൈന്‍ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാം. അതിനാല്‍ കെ റെയില്‍ ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി തന്നെ മുന്നോട്ടു വയ്ക്കും. ഗ്രാമവാസികളെക്കാള്‍ ഗൗരവത്തോടെയാണ് നഗരവാസികള്‍ സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇഥിനിടെ സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അനുകൂലിക്കാനെത്തിയ വിദഗ്ധരും ‘കല്ലിടലില്‍’ കൈമലര്‍ത്തിയതോടെ കെ-റെയില്‍ പ്രതിരോധത്തിലായിട്ടുണ്ട്. പൊലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ കല്ലിടല്‍ നീക്കം തുടരുമ്ബോഴാണ് ‘സാമൂഹികാഘാതത്തിന്റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടല്‍ നിര്‍ബന്ധമില്ലെന്ന’ മുന്‍ റെയില്‍വേ ബോര്‍ഡംഗം സുബോധ് ജെയിന്റെ തുറന്നുപറച്ചില്‍ അധികൃതരെ തിരിഞ്ഞുകുത്തുന്നത്.

കേന്ദ്രാനുമതിയോ പദ്ധതി നിര്‍വഹണത്തിനാവശ്യമായ വായ്പയോ ലഭ്യമാകാതിരിക്കെ കെ- റെയിലെന്ന് പേരെഴുതിയ കല്ലുകള്‍ പാകുന്നതിലെ സര്‍ക്കാര്‍ ശാഠ്യം നേരത്തേതന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കല്ലിടല്‍ തല്‍ക്കാലം നിര്‍ത്തിയതിനെതുടര്‍ന്ന് വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും സുബോധ് ജെയിന്റെ പരാമര്‍ശങ്ങള്‍ വീണ്ടും ചൂടേറിയ ചര്‍ച്ചക്ക് വഴിതുറക്കുകയാണ്. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരില്‍ കല്ലിടലിനെതിരെയുള്ള കടുത്ത ചെറുത്തുനില്‍പുകളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് കല്ലിടല്‍ എന്ന ചോദ്യം തുടക്കം മുതലേ ഉയര്‍ന്നിരുന്നുവെങ്കിലും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല പല പ്രതികരണങ്ങളും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. പദ്ധതിക്കുള്ള ഭൂമി സര്‍വേക്കായി അതിരുകല്ല് സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിലും പരാമര്‍ശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്നുമാത്രം നിയമത്തില്‍ പറയവെയാണ് ഭൂമിയേറ്റെടുക്കല്‍ പ്രതീതി സൃഷ്ടിച്ചുള്ള കല്ലിടല്‍ നീക്കം. ഏതു പദ്ധതിയുടെയും സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം നടത്തി സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ച്‌ മാര്‍ക്ക് ചെയ്താല്‍ മതിയെന്നാണ് നിയമത്തിലുള്ളത്. അതിന് മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകും.

സ്വകാര്യഭൂമിയില്‍ കല്ലിടല്‍ നീക്കം തകൃതിയാണെങ്കിലും പദ്ധതിക്കായുള്ള റെയില്‍വേ ഭൂമിയില്‍ കല്ലിടല്‍ ഇനിയും തുടങ്ങിയിട്ടില്ല. റെയില്‍വേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേര്‍ത്ത് 3125 കോടിയാണ് സില്‍വര്‍ ലൈനില്‍ റെയില്‍വേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്ബത്തിക പ്രതിസന്ധിയായതിനാല്‍ 2180 കോടി റെയില്‍വേയില്‍നിന്ന് കിട്ടുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഭൂമിയുടെ കാര്യത്തില്‍ സംയുക്ത പരിശോധനക്ക് ശേഷമാകാം തീരുമാനമെന്നാണ് റെയില്‍വേ നിലപാട്. തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് . വികസനമാണ് സർക്കാരിന്റെ മെയിൻ എന്നു പറയുമ്പോഴും തല്ക്കാലം അത് ചർച്ചയാക്കാൻ സിപിഎം നു എന്തോ ഒരു പേടിയാണ് . സർക്കാരിന്റെ കാലനായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞകുട്ട്യേ സോഷ്യൽ മീഡിയയിൽ നിന്ന് തുടച്ചുനീക്കാൻ ഉള്ള തത്രപ്പാടിലാണ് സഖാക്കൾ .
സ്ഥാനാര്‍ത്ഥിയായി അരുണ്‍കുമാര്‍ വരുമെന്ന കണക്കുകൂട്ടലില്‍ കെ റെയില്‍ പോസ്റ്ററുകള്‍ പോലും അച്ചടിചിറക്കിയപ്പോഴാണ് സിപിഎം ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ വികസനമല്ല, നേരെ മറിച്ച സഭാ രാഷ്ട്രീയമാണ് മണ്ഡലത്തില്‍ ചര്‍ച്ചയായത്.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള സര്‍വേക്കല്ലിടല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മരവിപ്പിച്ചെന്നു സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എവിടെയും കല്ലിടല്‍ നടന്നിട്ടില്ല. കല്ലിടല്‍ പ്രദേശത്തെ സംഘര്‍ഷവും അതു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സര്‍ക്കാരിനുണ്ടാക്കുന്ന ക്ഷീണവും മുന്നില്‍ കണ്ടാണു പിന്മാറ്റം. സോഷ്യല്‍ മീഡിയയില്‍ അടക്കം കെ റെയില്‍ പിന്തുണ പോസ്റ്ററുകള്‍ കുറഞ്ഞിട്ടുണ്ട്. ചിലര്‍ കെ റെയില്‍ കവര്‍ ഇമേജ് ആക്കിയതും മാറ്റി. മറ്റു ചില സഖാക്കളാകട്ടെ വിവാദമായ കെ റെയില്‍ പോസ്റ്റുകളും ഹൈഡ് ചെയ്തു.

വ്യാപകമായി തന്നെ നേതാക്കള്‍ കെ റെയില്‍ പോസ്റ്റുകള്‍ കുറച്ചിട്ടുണ്ട്. ഔദ്യോഗികമായി എവിടെയും കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നാണു കെ റെയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെയാണ് അടുത്ത ദിവസം കല്ലിടുന്നതെന്നോ, കല്ലിടല്‍ എപ്പോള്‍ പുനരാരംഭിക്കുമെന്നോ ഉള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടിയില്ല. സംഘര്‍ഷ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ ഏജന്‍സികള്‍ കല്ലിടല്‍ നടത്തുമെന്നാണു കെറെയിലിന്റെ മറുപടി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജനരോഷം ഭയന്നാണു കല്ലിടല്‍ നിര്‍ത്തിവച്ചതെന്നും എവിടെ കല്ലിട്ടാലും പിഴുതെടുക്കുമെന്നുമാണു പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സില്‍വര്‍ലൈന്‍ കല്ലിടല്‍ തുടരണമെന്ന് സിപിഎമ്മില്‍ അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍, കല്ലിടല്‍ നിര്‍ത്തിയാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും എന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു. അതേസമയം,സില്‍വര്‍ലൈന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടായില്ലെങ്കില്‍ അത് സില്‍വര്‍ലൈന്‍ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാം. അതിനാല്‍ കെ റെയില്‍ ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി തന്നെ മുന്നോട്ടു വയ്ക്കും. ഗ്രാമവാസികളെക്കാള്‍ ഗൗരവത്തോടെയാണ് നഗരവാസികള്‍ സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇഥിനിടെ സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അനുകൂലിക്കാനെത്തിയ വിദഗ്ധരും ‘കല്ലിടലില്‍’ കൈമലര്‍ത്തിയതോടെ കെ-റെയില്‍ പ്രതിരോധത്തിലായിട്ടുണ്ട്. പൊലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ കല്ലിടല്‍ നീക്കം തുടരുമ്ബോഴാണ് ‘സാമൂഹികാഘാതത്തിന്റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടല്‍ നിര്‍ബന്ധമില്ലെന്ന’ മുന്‍ റെയില്‍വേ ബോര്‍ഡംഗം സുബോധ് ജെയിന്റെ തുറന്നുപറച്ചില്‍ അധികൃതരെ തിരിഞ്ഞുകുത്തുന്നത്.

കേന്ദ്രാനുമതിയോ പദ്ധതി നിര്‍വഹണത്തിനാവശ്യമായ വായ്പയോ ലഭ്യമാകാതിരിക്കെ കെ- റെയിലെന്ന് പേരെഴുതിയ കല്ലുകള്‍ പാകുന്നതിലെ സര്‍ക്കാര്‍ ശാഠ്യം നേരത്തേതന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കല്ലിടല്‍ തല്‍ക്കാലം നിര്‍ത്തിയതിനെതുടര്‍ന്ന് വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും സുബോധ് ജെയിന്റെ പരാമര്‍ശങ്ങള്‍ വീണ്ടും ചൂടേറിയ ചര്‍ച്ചക്ക് വഴിതുറക്കുകയാണ്. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരില്‍ കല്ലിടലിനെതിരെയുള്ള കടുത്ത ചെറുത്തുനില്‍പുകളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് കല്ലിടല്‍ എന്ന ചോദ്യം തുടക്കം മുതലേ ഉയര്‍ന്നിരുന്നുവെങ്കിലും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല പല പ്രതികരണങ്ങളും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. പദ്ധതിക്കുള്ള ഭൂമി സര്‍വേക്കായി അതിരുകല്ല് സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിലും പരാമര്‍ശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്നുമാത്രം നിയമത്തില്‍ പറയവെയാണ് ഭൂമിയേറ്റെടുക്കല്‍ പ്രതീതി സൃഷ്ടിച്ചുള്ള കല്ലിടല്‍ നീക്കം. ഏതു പദ്ധതിയുടെയും സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം നടത്തി സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ച്‌ മാര്‍ക്ക് ചെയ്താല്‍ മതിയെന്നാണ് നിയമത്തിലുള്ളത്. അതിന് മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകും.

സ്വകാര്യഭൂമിയില്‍ കല്ലിടല്‍ നീക്കം തകൃതിയാണെങ്കിലും പദ്ധതിക്കായുള്ള റെയില്‍വേ ഭൂമിയില്‍ കല്ലിടല്‍ ഇനിയും തുടങ്ങിയിട്ടില്ല. റെയില്‍വേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേര്‍ത്ത് 3125 കോടിയാണ് സില്‍വര്‍ ലൈനില്‍ റെയില്‍വേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്ബത്തിക പ്രതിസന്ധിയായതിനാല്‍ 2180 കോടി റെയില്‍വേയില്‍നിന്ന് കിട്ടുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഭൂമിയുടെ കാര്യത്തില്‍ സംയുക്ത പരിശോധനക്ക് ശേഷമാകാം തീരുമാനമെന്നാണ് റെയില്‍വേ നിലപാട്.

Top