കൊച്ചി: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്ന്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായി രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. പവന് 800 രൂപ കൂടി 37,440 രൂപയായി വില ഉയര്‍ന്നു.
ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,680 രൂപയായി ഉയര്‍ന്നു. ഈ മാസം 10ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണം 36,640 രൂപയില്‍ എത്തിയിരുന്നു. പലിശ നിരക്ക് ഉയര്‍ത്താനുള്ള യു.എസ്. ഫെഡ് റിസര്‍വ് നയമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലും വില ഉയര്‍ന്നു.
ഈ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔണ്‍സിന് 1859 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ 1823.28 ഡോളറായിരുന്നു വില. ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.