ഗാന്ധിനഗര്‍:പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് ബദലായി പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ‘ന്യായ യാത്ര’.ബിജെപി സര്‍ക്കാര്‍ പട്ടേല്‍ സമുദയാക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. യാത്രയുടെ ആരംഭത്തില്‍ ഹര്‍ദിക് പട്ടേലും 50-ഓളം ‘പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി’ പ്രവര്‍ത്തകരും തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ സര്‍ക്കാര്‍ പട്ടേല്‍ സമുദായക്കാരോട് ചെയ്ത അതിക്രമങ്ങള്‍ തുറന്നുകാട്ടാനാണ് അമ്പതോളം പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി’പ്രവര്‍ത്തകരോടൊപ്പം തലമുണ്ഡനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. നീതിയ്ക്ക് വേണ്ടി ഞങ്ങള്‍ ന്യായ യാത്ര ആരംഭിക്കുകയാണ്.
ഹര്‍ദിക് പട്ടേല്‍
പട്ടേല്‍ സമുദായക്കാരെ പിന്നോക്ക വിഭാഗത്തില്‍ പെടുത്തണമെന്നതുള്‍പെടെയുള്ള ആവശ്യങ്ങളാണ് നീതി യാത്രയിലൂടെ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ബൊട്ടാദ് ജില്ലയില്‍ നിന്നും ആരംഭിച്ച യാത്ര അമ്പത് ഗ്രാമങ്ങളിലൂടെ കടന്നുപോയി ഭാവ്‌നഗര്‍ നഗരത്തിലാണ് അവസാനിക്കുക. ഗുജറാത്തില്‍ പട്ടേല്‍ സംവരണപ്രക്ഷോഭം വീണ്ടും ആരംഭിക്കുകയാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹര്‍ദിക് പട്ടേല്‍ പ്രഖാപിച്ചിരുന്നു. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ദിക് വ്യക്തമാക്കിയിരുന്നു.
സംവരണാവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ പട്ടേല്‍ സമൂദായവും ഹര്‍ദിക്പട്ടേലും ഗുജറാത്തില്‍ മോദിക്കുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. മോദിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് ബദലായി പട്ടേല്‍ സംവരണ പ്രക്ഷോഭ നായകനായ ഹര്‍ദിക് ന്യായ യാത്ര യുമായി കളം പിടിക്കുകയാണ്.സംസ്ഥാന കേന്ദ്രഭരണങ്ങള്‍ കയ്യാളുന്ന ബിജെപി പട്ടേല്‍ സമുദയാക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. യാത്രയുടെ ആരംഭത്തില്‍ ഹര്‍ദിക് പട്ടേലും 50ഓളം ‘പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി’ പ്രവര്‍ത്തകരും തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
പട്ടേല്‍ സമുദായക്കാരെ പിന്നോക്ക വിഭാഗത്തില്‍ പെടുത്തണമെന്നതുള്‍പെടെയുള്ള ആവശ്യങ്ങളാണ് നീതി യാത്രയിലൂടെ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ബൊട്ടാദ് ജില്ലയില്‍ നിന്നും ആരംഭിച്ച യാത്ര ഗുജറാത്തിലെ അമ്പത് ഗ്രാമങ്ങളിലൂടെ കടന്നുപോയി ഭാവ്‌നഗറിലാണ് അവസാനിക്കുക. നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഹര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്.