ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും നാളെയും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ചെറിയ പെരുമാള്‍ ഇന്നായിരിക്കുമെന്ന് കരുതി ഇന്നത്തെ അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ നാളേക്ക് മാറിയെങ്കിലും ഇന്നത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. ചെറിയ പെരുമാള്‍ ഇന്നായിരിക്കുമെന്ന് കരുതി ഇന്നത്തെ അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ നാളേക്ക് മാറിയെങ്കിലും ഇന്നത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു.

ശവ്വാല്‍ മാസപിറവികാണാത്തതിനാൽ സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും ഖാസിമാരും ഇന്നലെ അറിയിച്ചു. പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി , കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്നാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. സൗദിയിലും യുഎഇയിലും തിങ്കളാഴ്ച തന്നെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top