സെക്രട്ടേറിയറ്റില്‍ ഓണാഘോഷം നടന്നു; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമൊക്കെ കാറ്റില്‍പറത്തി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു

cats

തിരുവനന്തപുരം: ജോലി സമയത്ത് ഓണാഘോഷ പരിപാടി നടത്താന്‍ പാടില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമൊക്കെ തെറ്റിച്ചു. സെക്രട്ടേറിയറ്റില്‍ ഓണാഘോഷം നടന്നു. മന്ത്രിമാരുടെയൊക്കെ സാന്നിധ്യത്തോടെയാണ് പരിപാടി നടന്നത്.

സെക്രട്ടേറിയറ്റിലും അനക്‌സിലും ജീവനക്കാര്‍ പൂക്കളമിട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ആഘോഷത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. ആഘോഷപരിപാടി സംഘടിപ്പിച്ചതിനു പകരം വൈകിട്ട് അരമണിക്കൂര്‍ അധികസമയം ജോലി ചെയ്യുമെന്നാണ് ജീവനക്കാരുടെ നിലപാട്. അഞ്ചു പൂക്കളങ്ങളാണ് വിവിധ ബ്ലോക്കുകളിലായി ജീവനക്കാര്‍ ഇട്ടത്. ഇതില്‍ മിക്കതും ഇന്നലെ രാത്രിയോടെ നിര്‍മിച്ചവയാണ്. എന്നാല്‍, ഇന്ന് ഓഫീസ് സമയത്താണ് ഇതിന്റെ അവസാനഘട്ട മിനുക്കു പണികള്‍ നടത്തിയത്. പത്തുമണിക്ക് ശേഷമാണ് ആഘോഷത്തിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ളവ നടന്നത്. ഈ ചടങ്ങില്‍ മന്ത്രിമാരും പങ്കെടുത്തു.

ജോലി സമയത്തു പൂക്കളമിടലും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top