ടൊറന്റോ: വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്കുവേണ്ടിയുള്ള വൈബ്‌സൈറ്റിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പുറത്ത് വിട്ടതിന്റെ പിന്നാലെ ദാമ്പത്യ കലഹവും ആത്മഹത്യയും. നിരവധി ഭര്‍ത്താക്കന്‍മാരെ ഭാര്യമാര്‍ ഉപേക്ഷിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യമാക്കിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.കാനഡയിലെ ടൊറന്റോയില്‍ നിന്നാണ് വാര്‍ത്ത. ഇത് സംബന്ധിച്ച് ഇന്നലെ ടൊറന്റോ പോലീസ് വാര്‍ത്ത സമ്മേളനം നടത്തി. ലോകത്തുതന്നെ ഏറ്റവും വലിയ ഹാക്കിങ്ങാണ് മാഷ്‌ലി മാഡിസന്‍ സൈറ്റില്‍ നടന്നതെന്ന് ടൊറന്റോ പോലീസ് മേധാവി ബ്രെയ്‌സ് ഇവാന്‍സ് പറയുന്നു.
ഈ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഭീഷണിപ്പെടുത്തലാണ് രണ്ടുപേരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്. മരിച്ചവര്‍ രണ്ടും യുവാക്കളാണ് എന്നാണ് കനേഡിയന്‍ പോലീസ് നല്‍കുന്ന സൂചന. അതിനിടയില്‍ ഹാക്കര്‍മാരെ കണ്ടുപിടിക്കുന്നവര്‍ക്ക് ആഷ്‌ലി മാഡിസണ്‍ വെബ് സൈറ്റ് നടത്തുന്ന അവിഡ് ലൈഫ് മീഡിയ ഏതാണ്ട് 5 ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിമാസം 12.4 കോടി സന്ദര്‍ശകരുള്ള ഈ സൈറ്റിലെ അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് ‘ദി ഇംപാക്ട് ടീം’എന്ന ഹാക്കര്‍ഗ്രൂപ്പ് ചോര്‍ത്തിയിരിക്കുന്നത്. സൈറ്റ് അടച്ചുപൂട്ടിയില്ലെങ്കില്‍, ഇതിലെ അംഗങ്ങളുടെ നഗ്‌നചിത്രങ്ങളും ഫാന്റസികളുമെല്ലാം പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി.
അംഗങ്ങളുടെ പേരുകളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും സോഴ്‌സ്‌കോഡുമുള്‍പ്പടെ 30 ജിബി ഡേറ്റ ഇതിനകം ഹാക്കര്‍മാര്‍ പുറത്തുവിട്ടുകഴിഞ്ഞു. ജീവിതപങ്കാളികളെ വഞ്ചിക്കുന്ന 3.7 കോടി പേരുടെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. അതില്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖരും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും ആയിരകണക്കിന് പേരാണ് ഈ സൈറ്റിനെ ഉപയോഗപ്പെടുത്തുന്നത്.