കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാന്‍ നീക്കം: ബിജെപി ഐടിസെല്ലിന്റെ സൈറ്റ് ഹാക്ക് ചെയ്തു

രാജ്യത്തെ കംപ്യൂട്ടറുകളെല്ലാം നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ ബിജെപിയുടെ ഐടി സെല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു ഹാക്കര്‍മാരുടെ മുന്നറിയിപ്പ്. കാര്യത ഞങ്ങളുടെ അവകാശമാണ്. ബിജെപിയുടെ യഥാര്‍ഥ മുഖം ഞങ്ങള്‍ പുറത്തെത്തിക്കുമെന്ന മുന്നറിയിപ്പാണ് വെബ്സൈറ്റില്‍ തെളിയുന്നത്.

ഹാക്ക് ചെയ്തവര്‍ ബി.ജെ.പിയുടെ കയ്യിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനോ പിടിച്ചെടുക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവാണ് വിവാദമായത്. ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, നാര്‍കോട്ടിക് സെല്‍ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് അനുമതി. ആഭ്യന്തര മന്ത്രാലയത്തിന്റേതായാണ് വിവാദ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീകോടതി ഉത്തരവിനെതിരെയുള്ള നഗ്നമായ ലംഘനമാണ് പുതിയ ഉത്തരവ്.

ഐ.ബി, സി.ബി.ഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രടേറിയറ്റ്, ഡയറക്ടറേട് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്(ജമ്മു കാശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്), നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേട്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്, ഡയറക്ടറേട് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡല്‍ഹി കമ്മീഷണര്‍ എന്നീ അന്വഷണ ഏജന്‍സികള്‍ക്കാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് സര്‍ക്കാറിന്റേതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Top