തൃക്കാക്കരയില്‍ ആം ആദ്മി മല്‍സരിച്ചേക്കില്ല,

തൃക്കാക്കരയില്‍ ആം ആദ്മി മല്‍സരിച്ചേക്കില്ല, നേട്ടം കൈവരിക്കാനാവില്ലെന്ന് വിലയിരുത്തല്‍

 

 തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മല്‍സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിനെ കേരളാ ഘടകം അറിയിച്ചതായാണ് വിവരം.

ട്വന്‍റി 20 പാര്‍ട്ടിയോട് ചേര്‍ന്ന് മല്‍സരിക്കുന്നതിനോടും ആപ്പ് കേരള ഘടനത്തിന് വിയോജിപ്പുണ്ട്.

ആം ആദ്മി പാര്‍ട്ടി പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇത് പ്രതിഫലനം കേരള രാഷ്ട്രീയത്തിലും കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംഘടനാ സംവിധാനം ദുര്‍ബലമായ തൃക്കാക്കരയില്‍ ട്വന്‍റി 20യുടെ പിന്തുണയുണ്ടെങ്കിലും ഇരുപതിനായിരത്തോളം വോട്ട് ലഭിക്കാനെ സാധ്യതയുള്ളു. ഇത് ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേരള ഘടകം ചൂണ്ടിക്കാട്ടുന്നു.

സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള 11 പേരുടെ പട്ടികയും കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം കൈമാറിയിട്ടുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ പ്രതിനിധി എന്‍. രാജ വ്യക്തിപരമായി ഒരാളുടെ പേരും നല്‍കിയിട്ടുണ്ട്. തൃക്കാക്കരയില്‍ മല്‍സരിക്കാനാണ് തീരുമാനമെങ്കില്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള ഒരാളുടെ പേര് കേന്ദ്ര നേതൃത്വത്തിന് പ്രഖ്യാപിക്കാനും സാധിക്കും.

Top