
പ്രൊഫസര്‍ ഡിങ്കന്റെ ലൊക്കേഷനിടയില്‍ തന്നെക്കാണാനെത്തിയവരുമായി ഇടപഴകുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും സന്തോഷകരമായ കാര്യങ്ങളാണ് അടുത്തിടെയായി അരങ്ങേറുന്നത്. മീനാക്ഷിക്ക് കൂട്ടായി കുഞ്ഞുമകളെത്തിയ കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു.
വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു മകള്‍ക്ക് പേര് നല്‍കിയത്. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സഹപ്രവര്‍ത്തകരുടെ കാര്യങ്ങളെക്കുറിച്ചെല്ലാം താരം ശ്രദ്ധിക്കാറുണ്ട്. ട്രെയിനറുടെ കുടുംബത്തില്‍ നടന്ന ചടങ്ങിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപ് ഓണ്‍ലൈനാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ദിലീപേട്ടന്‍ വീണ്ടും ഗ്ലാമറായെന്നാണ് ആരാധകര്‍ പറയുന്നത്.