മോഹൻലാലിനെ കുടുക്കാൻ ദിലീപ് കോടതിയിൽ.നീക്കം രാം കുമാറിന്റെ ബുദ്ധിയിലുദിച്ചത്?

കൊച്ചി: ദിലീപിനെ മാനസികമായി പിന്തുണക്കാത്ത മഹാ നടൻ മോഹൻലാലിനെ കേസിൽ കുടുക്കാൻ ദിലീപിന്റെ ശ്രമം .മോഹൻ ലാലിനെയും കേസിലേക്ക് വലിച്ചിഴച്ചാൽ സിനിമാ മേഖലയിലെ പിന്തുണ കൂട്ടുക എന്ന ഭീഷണി തന്ത്രം ആണെന്നും ആരോപണം ഉണ്ട്.നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് മോഹൻലാലിനെയും കേസിൽ വലിച്ചിഴക്കാനുള്ള ഗൂഢനീക്കം പുറത്തായത് . പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആരാഞ്ഞു. dilip-and-mohanlalഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലാണ് അഡ്വ.രാംകുമാര്‍ ഈ ചോദ്യം ഉന്നയിച്ചത്. പള്‍സര്‍ സുനി സഹതടവുകാരന്‍ വിഷ്ണുവിന്റെ പേരില്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച ഫോണ്‍ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ പേര് പരാമര്‍ശിക്കുന്നത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി രൂപ നല്‍കാന്‍ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളാണ് കോളില്‍ പരാമര്‍ശിച്ചിരുന്നത്.ആന്റണി പെരുമ്പാവൂരിന്റെ പേരിലൂടെ മോഹൻ ലാലിനെയാണ് ഇവർ  ലക്‌ഷ്യം വെക്കുന്നത് .

ഈ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. കോളില്‍ പരാമര്‍ശിക്കുന്ന ഇവരുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതാണ് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യുഷന് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും.അതേസമയം ഈ കോള്‍ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നാണ് പോലീസിന്റെ ആരോപണം. പള്‍സര്‍ സുനി ജയിലില്‍ നിന്നും ബ്ലാക്ക്‌മെയ്ല്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി വ്യാജമാണെന്നും പോലീസ് ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന നിഗമനത്തെ തുടര്‍ന്ന് ദിലീപിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സർക്കാരിന്റെ നിലപാട് അറിയാൻ മാറ്റി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കൂട്ടമാനഭംഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ഹർജി പരിഗണിച്ചപ്പോൾ അഞ്ചുദിവസത്തെ സാവകാശമാണു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ചോദിച്ചത്. പ്രതിയുടെ അഭിഭാഷകൻ ഇത് എതിർത്തു. സിനിമാ കരിയർ നശിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി ദിലീപ് പൊലീസിനു പരാതി നൽകിയതായി കോടതിയെ അറിയിച്ചു.
കേസിൽ കുടുക്കാൻ ഉന്നത തലങ്ങളിൽ ആഴത്തിലുള്ള ഗൂഢാലോചന നടന്നതായും ജാമ്യ ഹർജിയിൽ പറയുന്നു. എന്നാൽ ഗൂഢാലോചനയ്ക്കു പിന്നിൽ ആരാണെന്നു വ്യക്തമാക്കുന്നില്ല. പ്രതിക്കു ജാമ്യം നിഷേധിച്ചതു ‘സമാന സ്വഭാവക്കാർക്കുള്ള സന്ദേശമാണെന്നു’ നേരത്തേ ജാമ്യാപേക്ഷ തള്ളിയ അങ്കമാലി മജിസ്ട്രേട്ട് കോടതി ഉത്തരവിൽ പറയുന്നുണ്ട്. ദിലീപിന്റെ ഒളിവിൽ പോയ സഹായി അപ്പുണ്ണിയെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ അഭിഭാഷകന്റെ പക്കൽ കണ്ടെത്തിയ മെമ്മറി കാർഡ് പൊലീസ് പിടിച്ചെടുത്തു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഒളിവിൽ കഴിയുന്ന പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Top