പള്‍സര്‍ സുനി അമ്പലപുഴയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സുഹൃത്ത് പിടിയില്‍

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി. മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച ആമ്പലപ്പുഴ കക്കാടം വീട്ടില്‍ അന്‍വര്‍ ആണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം നാലായി.

നേരത്തെ കേസില്‍ തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ ഉള്ള ആളല്ല ഇന്ന് പിടിയിലായ അന്‍വര്‍. ഇയാളെ ആലുവയിലെ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യല്‍ തുടരുന്നു. അനവറിനെ ചോദ്യം ചെയ്യുന്നതിലൂടെ പള്‍സര്‍ സുനി എവിടേക്കാണ് രക്ഷപ്പെട്ടതെന്നും ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്പലപ്പുഴയില്‍ നിന്നും പള്‍സര്‍ സുനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പൊലീസിന്റെ ഭാഗത്തു നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ രാജ്യം വിട്ടു പോയിട്ടില്ലെന്ന് പൊലീസ് ഏറെക്കുറേ ഉറപ്പിച്ച പശ്ചാത്തലത്തില്‍ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി
സംഭവം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, ക്രിമിനല്‍ സംഘാംഗങ്ങളായ വടിവാള്‍ സലിം,കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് നേരത്തെ പിടിയിലായത്. അതേസമയം തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് നടിയുടെ മൊഴി. തങ്ങളെ പറഞ്ഞുവിട്ടത് ക്വട്ടേഷന്‍ സംഘമാണെന്ന് ആക്രമണത്തിനിടെ പള്‍സര്‍ സുനി നടിയോട് പറഞ്ഞതായും പൊലീസില്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

തങ്ങളോട് സഹകരിക്കണം. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫല്‍റ്റില്‍ കൊണ്ടു പോകും. അവിടെ 20 അംഗ സംഘമുണ്ടെന്നും അപായപ്പെടുത്തല്‍ വരെ നടന്നേക്കാമെന്ന ഭീഷണി വരെ സംഘത്തില്‍ നിന്നുണ്ടായി. സംഘം വെളിപ്പെടുത്തിയതായി നടി പൊലീസില്‍ മൊഴി നല്‍കി.

Top