തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വില വര്‍ദ്ധനവ്. പെട്രോളിന് ലിറ്ററിനു 18 പൈസയും ഡീസലിന് 24 പൈസയുമായി ഉയര്‍ത്തിയതോടെ ഇപ്പോള്‍ പെട്രോളിന് 82 നും ഡീസലിന് 75 നും മുകളിലാണ് ഇപ്പോഴുള്ള നിരക്കുകള്‍. തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും 75.53 രൂപയുമായി. ഇതോടെ തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്.
ഇതോടൊപ്പം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനും വില കുത്തനെ വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുളള സിലിണ്ടറിന് 30 രൂപ കൂടിയതോടെ 812.50 രൂപയായി വില ഉയര്‍ന്നിരിക്കുകയാണ്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ കൂട്ടി ഇപ്പോള്‍ 1410.50 രൂപ എന്ന നിലയിലാണ് എത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ 1.49 രൂപയുടെ വര്‍ധനവാണു സബ്‌സിഡിയുള്ള പാചകവാതകത്തിനുണ്ടായത്. സിലിണ്ടറിനു വില 498.02 രൂപയില്‍നിന്ന് 499.51 രൂപയായി ഉയരും.