പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറക്കാനുമുള്ള ശ്രമം . അടൂരിനെയും സക്കറിയെയും വിമര്‍ശിച്ച് എന്‍.എസ് മാധവന്‍

കൊച്ചി: ഇത് ഹീനമാണ് .ക്രൂരമായ പ്രവർത്തി മറക്കാനുള്ള ഹീനമായ തന്ത്രം.   നടിയെ ആക്രമിച്ച വിഷയത്തില്‍ പ്രതി ദിലീപിനെ അനുകൂലിച്ച അടൂര്‍ ഗോപാലകൃഷ്ണനെയും സക്കറിയെയും പരോക്ഷമായി വിമര്‍ശിച്ച്  കൊണ്ട്    എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത് .തന്റെ ട്വീറ്ററിലീടെയാണ് അദ്ദേഹം പ്രതികരിച്ചത്. ദിലീപിന്റെ കേസിലെ ജനപ്രതികരണം ഐസ്‌ക്രീം, സോളാര്‍ കേസുകളിലേതിന് സമാനമാണെന്ന് എഴുത്തുകാരന്‍ പറഞ്ഞു.

രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ദിലീപ് സഹതാപ പോസ്റ്റുകള്‍ അസ്വാഭാവികമാണെന്നും ഇത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ എന്നും എന്‍.എസ് മാധവന്‍ കുറ്റപെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.എസ് മാധവന്റെ ട്വീറ്റ്
ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദു:ഖഹര്‍ഷവും മാത്രമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ. അസ്വാഭാവികമായിട്ടുള്ളത് കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണ്. ആര്‍ക്കാണിത് അറിയാത്തത്? ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ.

Top