കാലിഫോര്‍ണിയ: പതിനെട്ടുകാരനായ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചത് 50 കുട്ടികളെ. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് നടക്കുന്ന സംഭവം. ജോസഫ് ഹെയ്ഡന്‍ ബോസ്റ്റണ്‍ ആണ് ലൈംഗികാതിക്രമത്തിന് പിടിയിലായത്.കഴിഞ്ഞ 8 വര്‍ഷത്തിനിടെ താന്‍ 50 കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ 2 ശനിയാഴ്ചയാണ് ഇയാള്‍ പിടിയിലാകുന്നത്. 8 ഉം 4 ഉം വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചെന്ന് യുവാവ് അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തന്റെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയതെന്നും ഹെയ്ഡന്‍ തുറന്നുപറഞ്ഞു. ഇതേ തുടര്‍ന്ന് അമ്മ തന്നെ ഹെയ്ഡനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഒരു പുഴക്കരയിലെ ഹോട്ടലിലാണ് ഇയാള്‍ തനിച്ച് താമസിക്കുന്നത്. തൊട്ടടുത്ത മുറികളില്‍ താമസിക്കുന്നവരുമായി ബന്ധം സ്ഥാപിച്ചിരുന്നു. അടുത്ത മുറികളില്‍ താമസിക്കുന്ന ആണ്‍കുട്ടികളെ ഇയാള്‍ സൗഹൃദം നടിച്ച് റൂമിലെത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. 10 വയസ്സുമുതല്‍ താന്‍ താമസിച്ച വിവിധ നഗരങ്ങളില്‍ വെച്ച് ആണ്‍കുട്ടികളെ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് ഹെയ്ഡന്‍ പൊലീസിനോട് പറഞ്ഞു. 10 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ഓറല്‍ സെക്‌സിന് വിധേയനാക്കിയതിനാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഇയാളുടെ പീഡനത്തിന് ഇരയായവരെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.