വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; കെ. വിദ്യ പത്താം ദിവസവും കാണാമറയത്ത്; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി; സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പുതിയ ടീം

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാതെ പോലീസ്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. പുതൂര്‍, ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂര്‍ ഗവ കോളേജിലെത്തും. അഭിമുഖ പാനലില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും.

വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top