മഹാരാജാസ് കോളേജില്‍ ആയുധ ശേഖരം കണ്ടെത്തി;പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥി നേതാവ്

എറണാകുളം: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് മാത്രമല്ല ഇപ്പോള്‍ ടീച്ചറിനെ ഭീഷണിപ്പെടുത്തിയും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍.കോളജിലെ ഹോസ്റ്റലില്‍നിന്ന് പൊലീസ് വന്‍ആയുധശേഖരം കണ്ടെത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ് ഉണ്ടായാല്‍ അതിന്റെ ഭവിഷ്യതി വലുതായിരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ടീച്ചര്‍ ഷട്ട്-അപ്പ് എന്ന് പറഞ്ഞതോടെ വിദ്യാര്‍ത്ഥി നേതാവ് ടീച്ചറിന്റെ നേരെ കൈ ചൂണ്ടി ഉച്ചത്തില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ആയുധം കണ്ടെത്തിയതിന്റെ പേരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്താല്‍ പ്രിന്‍സിപ്പലിന്റെ കസേര തെറിപ്പിക്കുമെന്നാണ് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. പ്രിന്‍സിപ്പല്‍ കസേരയില്‍ ആരെയും ഇരിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്്‌സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്പര്‍ മുറിയില്‍ നിന്നാണ് വടിവാളും, വെട്ടുകത്തിയും, കമ്പിവടികളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.

ദൂര ദേശത്തു നിന്നും ഇവിടെ എത്തി പഠിക്കുന്ന കുട്ടികള്‍ക്കായി സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു കൊടുത്തിരുന്നു.വിദ്യാര്‍ത്ഥികളെ ഈ ഹോസ്റ്റലില്‍ നിന്ന് മാറ്റിയ ശേഷമാണ് ആയുധങ്ങള്‍ കണ്ടത്. പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് ക്യാംപസിലെത്തി ആയുധങ്ങള്‍ കണ്ടുകെട്ടി. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികളും ഈ മുറിയില്‍ താമസിച്ചിരുന്നതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ കടപ്പാട്: മനോരമ ടിവി

Top