സിനിമാ തീയറ്ററില്‍ കുട്ടികളെ പീഡനത്തിനിരയാക്കിയ പ്രതിയെ തിരിച്ചറിഞ്ഞു

മലപ്പുറം:മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു.

തൃത്താല സ്വദേശിയായ മൊയ്തീന്‍ കുട്ടിയാണ് പ്രതി. ഇയാള്‍ക്കെിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. പട്ടാമ്പി ആര്‍.ടി.ഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് കാറിലാണ് ഇദ്ദേഹം തിയേറ്ററിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയെ പിടിച്ചുകൊണ്ടുവരാന്‍ കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നു ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കെ.ടി ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു. അമ്മയൈന്ന് തോന്നിക്കുന്ന ഒരു സ്ത്രീയ്ക്കൊപ്പം സിനിമായ തിയേറ്ററില്‍ ഇരിക്കുന്ന പത്തുവയസില്‍ താഴെയുള്ള ബാലികയാണ് പീഡനത്തിന് ഇരയായത്.

ആഢംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. രണ്ട് കൈകള്‍കൊണ്ട് കുട്ടിയുടേയും സ്ത്രീകളുടേയും അവയവങ്ങളിലൂടെ കൈകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്.

കെ.എല്‍ 46 ജി 240 എന്ന നമ്പറുള്ള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ വന്നിറങ്ങിയത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ തിയേറ്ററില്‍ എത്തി. പിന്നീടങ്ങോട്ട് പെണ്‍കുട്ടിയുടേയും സ്ത്രീയുടേയും സ്വകാര്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

Top